»   » വ്യാജ അവതാറിനും ലോകറെക്കാര്‍ഡ്

വ്യാജ അവതാറിനും ലോകറെക്കാര്‍ഡ്

Posted By:
Subscribe to Filmibeat Malayalam
Avatar
ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കാര്‍ഡുകള്‍ തിരുത്തിയെഴുതിയ അവതാര്‍ വീണ്ടും വാര്‍ത്തകളിലേക്ക്. വെള്ളിത്തിരയുടെ ചരിത്രത്തിലെ ഏറ്റവുമധികം വ്യാജ കോപ്പികള്‍ സൃഷ്ടിയ്ക്കപ്പെട്ട ഒരു (കു)പ്രസിദ്ധിയാണ് അവതാറിനെ തേടിയെത്തിയിരിക്കുന്നത്.

ബിഗ് സ്‌ക്രീനിന്റെ തലവര മാറ്റിമറിച്ചുകൊണ്ട് 2009ലാണ് പ്രമേയത്തിലും അവതരണത്തിലും പുത്തന്‍ വഴിത്താരയൊരുക്കിയ ജെയിംസ് കാമറൂണിന്റെ അവതാര്‍ പിറന്നത്. പണ്ടോറ എന്ന സാങ്കല്‍പ്പിക ലോകത്ത് മനുഷ്യന്‍ നടത്തുന്ന അധിനിവേശകഥയും അതിനെ ചെറുത്തുതോല്‍പ്പിയ്ക്കുന്ന തദ്ദേശവാസികളുടെയും കഥ ലോകമെങ്ങുമുള്ള സിനിമാപ്രേക്ഷകര്‍ രണ്ടുംകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ത്രിമാന സിനിമകളുടെ ഒരു കുത്തൊഴുക്കിനും അവതാര്‍ വഴിയൊരുക്കി.

അവതാര്‍ തിയറ്ററുകളിലെത്തിയത് മുതല്‍ ഇരുപത്തൊന്നു ലക്ഷം തവണയാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതെന്ന് ടോറന്റ്ഫ്രീക്കിന്റെ പഠനങ്ങളില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോളിവുഡിന്റെ ചരിത്രത്തില്‍ ഇന്നോളമുള്ള മോസ്റ്റ് പൈറേറ്റഡ് മൂവി എന്ന ബഹുമതി അവതാറിനു ലഭിച്ചത്.

3ഡിയില്‍ അവതാര്‍ അവതരിപ്പിയ്ക്കുമ്പോള്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ഒരു പ്രവചനം നടത്തിയിരുന്നു. പൈറിസിയുടെ അന്ത്യത്തിന് ഈ സിനിമ നിമിത്തമായേക്കാമെന്നായിരുന്നു ബ്രഹ്മാണ്ഡസംവിധായകന്റെ കണ്ടെത്തല്‍. എന്നാല്‍ അവതാര്‍ തന്നെ ഏറ്റവുമധികം കോപ്പിയടിയ്ക്കപ്പെട്ട സിനിമയെന്ന ബഹുമതി നേടിയതോടെ കാമറൂണിന്റെ പ്രവചനം അമ്പേ പാളിപ്പോയിരിക്കുകയാണ്.

ഇതിനൊപ്പം മറ്റൊരു ചോദ്യം കൂടി ഉയര്‍ന്നുവരുന്നുണ്ട്. സിനിമാവ്യവസായത്തെ തകര്‍ക്കുന്നത് പൈറസിയാണെന്ന് വിലപിയ്ക്കുന്നവരാണ് ഇതിനുത്തരം പറേേയണ്ടത്. സിനിമാചരിത്രത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമ തന്നെ മോസ്റ്റ് പൈറേറ്റഡ് മൂവിയെന്ന ബഹുമതി നേടിയതന്റെ വിരോധാഭാസക്കുറിച്ചാണ് ഇവര്‍ വിശദീകരണം നല്‍കേണ്ടത്.

അവതാറിന് പിന്നിലായി പത്തൊമ്പതു ലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ദ ഡാര്‍ക്ക് നൈറ്റാണ് രണ്ടാം സ്ഥാനത്ത്. ട്രാന്‍സ്‌ഫോമേഴ്‌സ്, ഇന്‍സെപ്ഷന്‍, ഹാങ്ഓവര്‍, സ്റ്റാര്‍ ട്രെക് തുടങ്ങിയ ചിത്രങ്ങളാണ്ആദ്യ പത്തില്‍ ഇടം കണ്ടെത്തിയത്. ഈ സിനിമകളെല്ലാം ഹോളിവുഡ് ബോക്‌സ് ഓഫീസിലെ പണംവാരിപ്പടങ്ങളുടെ പട്ടികയിലും മുമ്പന്‍മാരാണെന്ന കാര്യവും മറക്കേണ്ട.

English summary
James Cameron's 3D triumph Avatar is the most pirated film of all time, beating fellow box office blockbusters Transformers and The Dark Knight to the top spot

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam