»   » മഡോണ വീണ്ടും വിവാഹിതയാകുന്നു

മഡോണ വീണ്ടും വിവാഹിതയാകുന്നു

Posted By:
Subscribe to Filmibeat Malayalam
Madonna And Jesus
പ്രശസ്‌ത പോപ്‌ താരം മഡോണ വീണ്ടും വിവാഹിതയാകുന്നു. സംവിധായകന്‍ റിച്ചിയുമായുള്ള എട്ടു വര്‍ഷം നീണ്ട വിവാഹ ബന്ധം അടുത്തിടെയാണ്‌ മഡോണ വേര്‍പെടുത്തിയത്‌.

ഇരുപത്തിരണ്ടുകാരനും ബ്രസീല്‍ സ്വദേശിയുമായ മോഡല്‍ ജീസസ്‌ ലസ്‌ ആണ്‌ മഡോണയെ വിവാഹം ചെയ്യുന്നത്‌. മഡോണയ്‌ക്ക്‌ ഇപ്പോള്‍ പ്രായം അമ്പത്‌ കഴിഞ്ഞു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണത്രേ.

മഡോണയും ജീസസും വിവാഹിതരാകാന്‍ പോകുന്നകാര്യം ജീസസിന്റെ പിതാവ്‌ ലൂയിസ്‌ ഹീതര്‍ തന്നെയാണ്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌. ന്യൂയോര്‍ക്കിലാണ്‌ വിവാഹച്ചടങ്ങുകള്‍ നടക്കുക.

വിവാഹം നടക്കാന്‍ പോകുന്നതേയുള്ളുവെങ്കിലും ഇരുവരും ഇപ്പോള്‍ത്തന്നെ ഒരുമിച്ചാണ്‌ താമസം. ജീസസ്‌ മഡോണയ്‌ക്കൊപ്പം ഏറെ സന്തോഷവാനാണെന്നാണ്‌ ഹീതര്‍ പറയുന്നത്‌. മഡോണയ്‌ക്ക്‌ പഴയ ബന്ധങ്ങളിലുണ്ടായ മൂന്നു കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടത്രേ.

മഡോണയുടെ പ്രായക്കൂടുതല്‍ അവരെ പുത്രവധുവായി സ്വീകരിക്കാന്‍ തനിക്ക്‌ മുന്നില്‍ ഒരു തടസ്സമേ അല്ലെന്നാണ്‌ ഹീതര്‍ പറയുന്നത്‌. മഡോണയുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും വളരെ വിനയവും സ്‌ത്രീത്വവും ഉള്ള വ്യക്തിയാണ് അവരെന്ന്‌ തനിക്ക്‌ മനസ്സിലായെന്നും അതുകൊണ്ടാണ്‌ പുത്രവധുവായി അവരെ സ്വീകരിക്കാന്‍ താന്‍ തയ്യാറായതെന്നുമാണ്‌ ഹീതര്‍ പറയുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam