»   » പ്ലേബോയ് മുതലാളിയുടെ കല്യാണം പൊളിഞ്ഞു

പ്ലേബോയ് മുതലാളിയുടെ കല്യാണം പൊളിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Hefner & fiancee call off their marriage
പ്ലേബോയ് മാഗസിന്‍ ഉടമ ഹഗ് ഹഫ്‌നറും കാമുകി ക്രിസ്റ്റല്‍ ഹാരിസും തമ്മിലുള്ള വിവാഹം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്ലേബോയ് മാന്‍ഷനില്‍ ഈ ശനിയാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങുകളിലേക്ക് മുന്നൂറോളം അതിഥികളെയും ക്ഷണിച്ചിരുന്നു.

കല്യാണം റദ്ദാക്കിയ വിവരം ട്വിറ്ററിലൂടെയാണ് ഹഫ്‌നര്‍ അറിയിച്ചത്. എന്നാല്‍ താന്‍ മനസ്സുമാറ്റിയെന്നാണ് ക്രിസ്റ്റല്‍ ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്.

കഴിഞ്ഞയാഴ്ച ഫോണിലൂടെ കാമുകീകാമുകന്മാര്‍ പൊരിഞ്ഞ വഴക്ക് നടന്നുവത്രേ. ഇതേ തുടര്‍ന്ന് ക്രിസ്റ്റല്‍ മാന്‍ഷന്‍ ഹൗസ് വിട്ട് പുറത്തുപോവുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്. പ്രണയബന്ധം തകര്‍ന്നതിനെക്കുറിച്ച് ഹഫ്‌നര്‍ പറയുന്നതിങ്ങനെയാണ്. പിരിയുന്നത് ഹൃദയഭേദകം തന്നെയാണ്. എന്നാല്‍ കല്യാണത്തിന് മുമ്പായത് നന്നായി.

കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലാണ് എണ്‍പത്തിയഞ്ചുകാരനായ ഹഫ്‌നര്‍ 25കാരിയായ കാമുകിയെ വിവാഹം ചെയ്യുന്ന കാര്യം ലോകത്തെ അറിയിച്ചത്. അറുപത് വര്‍ഷം ഇളപ്പമുള്ള സുന്ദരിയെ കെട്ടുമോയെന്ന ചോദ്യത്തിന് ഹഫ്‌നറുടെ ഉത്തരവും രസകരമായിരുന്നു. തീര്‍ച്ചയായി എനിയ്ക്കതിന് സാധിയ്ക്കും, അവളെ ഞാന്‍ നന്നായി നോക്കും, അവള്‍ക്ക് ആവശ്യമായ സ്‌നേഹം പകര്‍ന്ന് നല്‍കും. ഇരുപത് വയസ്സിലെ കുസൃതിത്തരങ്ങള്‍ ഒപ്പിയ്ക്കാന്‍ എനിയ്ക്കിപ്പോഴും കഴിയും'. വയസ്സാംകാലത്തും പുള്ളിയുടെ പറച്ചില്‍ ഇതായിരുന്നു.

ഒന്നര വര്‍ഷം മുമ്പാണ് ഹെഫ്‌നര്‍ ഇരുപത്തിമൂന്നുകാരിയായ ക്രിസ്റ്റി ഹാരിസുമായി ഡേറ്റിങ്ങില്‍ ഏര്‍പ്പെട്ടത്. ഇരുപതിലെത്തി നില്‍ക്കുന്ന ക്രിസ്റ്റീന-കാരിസ ഇരട്ട സഹോദരിമാര്‍ കൂട്ടുകാരികളായിരുന്നപ്പോള്‍ തന്നെയായിരുന്നു ഹെഫ്‌നര്‍ പുതിയ ഗേള്‍ ഫ്രണ്ട്‌സിനെ അന്ന് തേടിപ്പോയത്.

English summary
PLAYBOY tycoon Hugh Hefner has been left heartbroken after being dumped at the altar by his own playmate. The magazine founder, 85, announced yesterday that his 25-year-old fiancée Crystal Harris had changed her mind about marrying him — just four days before they were due to wed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more