»   » അവതാറിന്റെ രണ്ടാംഭാഗത്തിന് ആലോചന

അവതാറിന്റെ രണ്ടാംഭാഗത്തിന് ആലോചന

Posted By:
Subscribe to Filmibeat Malayalam
Avatar
ബോക്‌സ് ഓഫീസ് റെക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ച് അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ കഥയെക്കുറിച്ചുള്ള സൂചനകള്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പുറത്തുവിട്ടു. തന്റെ ഭാവനയില്‍ വിരിഞ്ഞ പണ്ടോര ഗൃഹത്തിലെ സമുദ്രത്തിലെ കാഴ്ചകളാണ് അവതാറിന്റെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിയ്ക്കാന്‍ ഓസ്‌കാര്‍ സംവിധായകന്‍ ആഗ്രഹിയ്ക്കുന്നത്.

കരയിലേപ്പോലെ തന്നെ പണ്ടോരയിലെ കടലും വൈവിധ്യമാര്‍ന്നതും രസകരവുമാണെന്ന് കാമറൂണ്‍ പറയുന്നു. ചിത്രത്തിലെ പലരംഗങ്ങളും വെള്ളത്തിനടിയില്‍ ചിത്രീകരിയ്‌ക്കേണ്ടതായി വരും. അതിനായി പുതിയ കഥാപാത്രസൃഷ്ടികള്‍ നടത്തേണ്ടതായി വരുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

കടല്‍ പ്രധാന കഥാപാത്രമായി വരുന്ന ടൈറ്റാനിക്, ദ അബിയസ്സ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിയ്ക്കുന്ന കാമറൂണിന്റെ പുതിയ പദ്ധതിയും ഗംഭീരമാകുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.

അവതാര്‍ എന്ന പേരില്‍ നോവല്‍ രചിയ്ക്കുന്ന തിരക്കിലാണ് ജെയിംസ് കാമറൂണ്‍. ഇതിന് ശേഷമായിരിക്കും ഇതിന്റെ രണ്ടാംഭാഗത്തിന്റെ ജോലികള്‍ ആരംഭിയ്ക്കുക. അതേ സമയം അവതാറിന്റെയും രണ്ടാം ഭാഗത്തിന്റെയും മൂന്നാം ഭാഗത്തിന്റെയും ഷൂട്ടിങ് ഒരുമിച്ച് നടത്താനും പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. അവതാറിന്റെ നിര്‍മാതാക്കളായ ഫോക്‌സ് സ്റ്റുഡിയോ ഉടമയായ റൂപര്‍ട്ട് മര്‍ഡോക്ക് ആണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരിക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam