»   » 'ബ്രാഡ്' ആഞ്ജലീനയുടെ പുതിയ ടാറ്റൂ

'ബ്രാഡ്' ആഞ്ജലീനയുടെ പുതിയ ടാറ്റൂ

Posted By:
Subscribe to Filmibeat Malayalam
Angelina
ആഞ്ജലീന ജോളി ഹോളിവുഡിന്റെ ഹോട്ട് താരം, കുട്ടികളെ ഇഷ്ടപ്പെടുന്ന ആഞ്ജലീനയ്ക്ക് മറ്റൊരു ഭ്രമം കൂടിയുണ്ട് ടാറ്റു, ആഞ്ജലീനയുടെ ശരീരം മുഴുവനുമുണ്ട് പല ടാറ്റുകള്‍.

കുട്ടികളുടെ പേരും, അവരെ ദത്തെടുത്ത സ്ഥലത്തിന്റെ പേരും എന്നു വേണ്ട തോന്നുന്നതൊക്കെ ജോളി മായാത്തവിധം ശരീരത്തില്‍ പകര്‍ത്തിവയ്ക്കും. പലപ്പോഴും ചിത്രീകരണത്തിനിടയില്‍ സംവിധായകര്‍ ഈ ടാറ്റൂകളെല്ലാം വളരെ വശ്യമായി പകര്‍ത്താറുമുണ്ട്.

ഇപ്പോഴിതാ താരം വീണ്ടും പച്ചകുത്തിയിരിക്കുന്നു, തുടയുടെ അടിഭാഗത്തായിട്ടാണ് ജോളി പുതുതായി പച്ചകുത്തിയതെന്ന് പാപ്പരാസികള്‍ കണ്ടെത്തിക്കഴിഞ്ഞു.

ഇവിടെ പച്ചകുത്തിയിരിക്കുന്നത് സ്വന്തം പ്രിയതമന്റെ പേരാണ് ബ്രാഡ്, വാനിറ്റി ഫെയര്‍ മാഗസിന്റെ ആഗസ്റ്റ് ലക്കത്തിന് വേണ്ടി കുഞ്ഞുടുപ്പുമിട്ട് പോസ് ചെയ്തപ്പോഴാണ് ജോളിയുടെ പുതിയ ടാറ്റു ആരാധകര്‍ കണ്ടുപിടിച്ചത്.

പിന്നീട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹോ അതു നിങ്ങള്‍ കണ്ടോ അത് ബ്രാഡിന് വേണ്ടിയാണ് എന്നായിരുന്നുവത്രേ താരത്തിന്റെ പ്രതികരണം.

നാല്‍പ്പത്തിയഞ്ചുകാരനായ ബ്രാഡുമായുള്ള ബന്ധത്തിന്റെ വിജയരഹസ്യമെന്താണെന്ന് ചോദിച്ചാല്‍ ജോളി പറയുകയെന്താണെന്നല്ലേ വളരെ വിശ്വസ്തയായിരിക്കുകയെന്നതുതന്നെയാണ് അതിന്റെ രഹസ്യമെന്നാണ്.

ഇത് അല്‍പസ്വല്‍പം ബുദ്ധിമുട്ടാണെന്നും താരം പറയുന്നുണ്ട് അതേസമയം കള്ളത്തരങ്ങള്‍ ചെയ്യാനും കാര്യങ്ങള്‍ മറച്ചുവയ്ക്കാനും തനിയ്ക്ക് കഴിയാറില്ലെന്നും ജോളി പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam