»   » ക്യാമറക്ക് മുന്നില്‍ തുണിയഴിക്കാന്‍ ഇഷ്ടം: കേറ്റ്

ക്യാമറക്ക് മുന്നില്‍ തുണിയഴിക്കാന്‍ ഇഷ്ടം: കേറ്റ്

Posted By:
Subscribe to Filmibeat Malayalam
Kate Hudson
ക്യാമറയ്‌ക്ക്‌ മുന്നില്‍ തുണിയഴിക്കാന്‍ തനിയ്‌ക്ക്‌ യാതൊരു മടിയുമില്ലെന്ന്‌ കേറ്റ്‌ ഹഡ്‌സണ്‍. തുണിയഴിക്കാന്‍ മടിയില്ലെന്ന്‌ മാത്രമല്ല താനതിനെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഈ ഹോളിവുഡ്‌ താരം പറയുന്നു.

ക്യാമറയ്‌ക്ക്‌ പിന്നില്‍ നിന്നും നഗ്നശരീരം ഒപ്പിയെടുക്കുന്നതിനെ ഒരുതരം കലയായി കാണണമെന്നാണ്‌ കേറ്റിന്റെ മതം.

ഇത്തരം ഫോട്ടോഷൂട്ടുകളെ ഞാന്‍ ഇഷ്ടപ്പെടുന്നു തമാശയായി കണക്കാക്കാവുന്ന ഇത്തരം ഫോട്ടോഷൂട്ടുകളില്‍ കൂടുതലായി അഭിയനിക്കാന്‍ താത്‌പര്യമുണ്ട്‌. കേറ്റിനെ ഉദ്ധരിച്ച്‌ ചൈനാ ഡെയ്‌ലി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഈ സുന്ദര ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാനായി ക്യാമറയ്‌ക്ക്‌ പിന്നില്‍ നില്‌ക്കുന്ന ഫോട്ടോഗ്രാഫര്‍മാരെ പുകഴ്‌ത്താനും താരം മടിയ്‌ക്കുന്നില്ല. ശരിയ്‌ക്കുമൊരു കല തന്നെയാണ്‌ ഇത്തരം ഫോട്ടോഷൂട്ട്‌. എനിക്ക്‌ അതിലും താത്‌പര്യമുണ്ട്‌.

ഫോട്ടോഷൂട്ടുകള്‍ക്ക്‌ മാത്രമല്ല, സിനിമയില്‍ നല്ല റോളുകള്‍ കിട്ടുകയാണെങ്കില്‍ നഗ്നയാകാന്‍ മടിയില്ലെന്ന്‌ ബ്രൈഡ്‌ വാര്‍സ്‌ ഫെയിം പറയുന്നു. എന്നാലത്‌ സിനിമയിലെ സാഹചര്യങ്ങള്‍ക്കും കഥാപാത്രത്തിനും അനുസരിച്ചായിരിക്കും. എന്റെ ശരീരം സുന്ദരമാണെന്ന്‌ എനിക്കറിയാം - കേറ്റ്‌ കൂട്ടിച്ചേര്‍ക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam