ഇനി യൗവ്വനം തിരിച്ചുപിടിക്കാനില്ല: പമേല

സൗന്ദര്യ ശസ്ത്രക്രിയകള്‍ നടത്തി അവയവങ്ങള്‍ക്ക് യൗവ്വനം നല്‍കുന്ന പരിപാടി ഇനിയില്ലെന്നാണ് പമേല പറഞ്ഞിരിക്കുന്നത്.
പ്രായം ഏറിവരുകയാണെന്നും ഇനി മക്കളെയും നോക്കി നല്ല വീട്ടമ്മയായി കഴിയാനാണ് തീരുമാനമെന്നാണ് നാല്‍പ്പത്തിമൂന്നുകാരിയായ പമേല പറയുന്നത്.
പ്രായത്തോട് ഇനിമത്സരിക്കാനില്ലെന്നും താരം പറയുന്നു. ഇതുമാത്രമല്ല പലകാര്യങ്ങളും പമേല ഈ നല്‍പ്പത്തിരണ്ടാം വയസ്സില്‍ തിരിച്ചറിയുകയാണ്.
തനിക്ക് പല ബന്ധങ്ങളുണ്ടായതും എല്ലാം തെറ്റിപ്പോയതിലുമെല്ലാം ഇപ്പോഴിവര്‍ പശ്ചാത്തപിക്കുന്നു. മാത്രമല്ല തന്റെ വ്യക്തി ജീവിതം ടാബ്ലോയ്ഡുകള്‍ക്ക് വിശപ്പടക്കാന്‍ മാത്രമുള്ളതായിപ്പോയെന്നും പമേല പറയുന്നു.


Click it and Unblock the Notifications











