»   » ലേഡി ഗാഗയുടെ ഇറച്ചി വേഷം ക്ലിക്ഡ്!!

ലേഡി ഗാഗയുടെ ഇറച്ചി വേഷം ക്ലിക്ഡ്!!

Posted By:
Subscribe to Filmibeat Malayalam
Lady Gaga
പോപ് ഗായിക ലേഡി ഗാഗ ഇറച്ചി വസ്ത്രവും ഇറച്ചിത്തലപ്പാവും ഒക്കെയണിഞ്ഞ് വേദിയിലെത്തിയപ്പോള്‍ എന്തായിരുന്നു പുകില്. ലോകത്തെ മൃഗസ്‌നേഹികളെല്ലാം ഗാഗയ്‌ക്കെതിരെ ഒരേ വീറോടെ ആഞ്ഞടിച്ചു.

എന്നാല്‍ ഇപ്പോള്‍ കഥയെന്തായി ഗാഗയുടെ ഈ ഇറച്ചിവസ്ത്രം 2010ലെ മികച്ച ഫാഷനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിമര്‍ശിച്ചവരുടെ നേരേ നോക്കി കൊഞ്ഞനം കുത്താന്‍ ഗാഗയ്ക്ക് തോന്നുന്നുണ്ടാവും ഇപ്പോള്‍.

അത്രയധികമായിരുന്നു ഇറച്ചി വേഷത്തിനെതിരെയുള്ള പ്രതികരണങ്ങള്‍. സെപ്റ്റംബറില്‍ എംടിവി അവാര്‍ഡ് ഷോയിലാണ് ഗാഗ പച്ചമാസം കൊണ്ടുള്ള വസ്ത്രമണിഞ്ഞെത്തിയത്. ഇപ്പോള്‍ 2010ലെ മികച്ച ഫാഷനമായി ടൈം മാഗസിനാണ് ഈ വസ്ത്രത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.

മാംസവസ്ത്രത്തിനെതിരെ എല്ലാ മാധ്യമങ്ങളിലൂടെയും വിമര്‍ശനങ്ങള്‍ പടരുകയായിരുന്നു. ശ്രീലങ്കന്‍ വംശജയും റാപ് പാട്ടുകാരിയുമായ മായാ അരുള്‍പ്രകാശം, ടെന്നിസ് താരം വീനസ് വില്യംസ്, പോപ് താരം റിഹാന എന്നിവരാണ് ടൈം മാഗസിന്റെ പട്ടികയില്‍ ഗാഗയ്ക്കുപിന്നാലെയുള്ള സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്.

English summary
Pop singer Lady Gaga"s "meat" dress has been hailed as the most iconic title. It has been named number one fashion statement of 2010 by Time magazine

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam