»   » നഗ്നനൃത്തമാടാന്‍ വയ്യെന്ന് ഷക്കീറ

നഗ്നനൃത്തമാടാന്‍ വയ്യെന്ന് ഷക്കീറ

Posted By:
Subscribe to Filmibeat Malayalam
Shakira
ഫിഫ ലോകകപ്പ് തീം സോങായ 'വക്കാ വക്കാ'യുമായി സംഗീതലോകത്ത് തരംഗമാവുന്ന കൊളംബിയന്‍ പോപ് ഗായികയുടെ പുതിയ വിശേഷം കേട്ടില്ലേ, ക്യാമറയ്ക്ക് മുന്നില്‍ നഗ്നയാവാന്‍ തനിയ്ക്കിപ്പോള്‍ പറ്റില്ലെന്നാണ് ഗായിക പറയുന്നത്.

'എനിയ്ക്കതിന് ആഗ്രഹമില്ല, ഇപ്പോഴതിന് കഴിയില്ല എന്ന് പറയുന്നതാവും ശരി' മുപ്പത്തിമൂന്നുകാരിയായ താരം വെളിപ്പെടുത്തുന്നു. ജനിച്ചുവളര്‍ന്ന കൊളംബിയയിലെ ക്രിസ്ത്യന്‍ പശ്ചാത്തലമാണ് ഇങ്ങനെയൊരു സാഹസത്തില്‍ എന്നെ തടയുന്നത്. വിശ്വാസങ്ങള്‍ മുറുകെ പിടിയ്ക്കുന്ന ഒരു പരമ്പരാഗത ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. അവിടത്തെ ജീവിത സാഹചര്യങ്ങള്‍ തികച്ചും വേറിട്ടതാണ്.

എന്നാല്‍ ഷീ-വുള്‍ഫ് എന്ന വീഡിയോ ആല്‍ബത്തില്‍ ഷക്കീറ സ്ക്കിന്‍ ടൈറ്റ് സ്യൂട്ട് ധരിച്ച് നൃത്തമാടിയ ഷക്കീറ, ഭാവിയില്‍ തന്റെ മനസ്സ് മാറിയേക്കാമെന്നും സൂചിപ്പിയ്ക്കുന്നു.

ഒരു പക്ഷേ നാല്‍പത് വയസ്സാകുമ്പോള്‍ ഇക്കാര്യത്തില്‍ എന്റെ മനസ്സ് മാറിയേക്കാം. പത്ത് വര്‍ഷം മുമ്പ് സ്ക്കിന്‍ ടൈറ്റ് വസ്ത്രം ധരിയ്ക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കാന്‍ പോലും എനിയ്ക്ക് കഴിഞ്ഞിരുന്നില്ല. "ഇപ്പോള്‍ പറയുന്നു ക്യാമറയ്ക്ക് മുന്നില്‍ നഗ്നനൃത്തമാടാന്‍ എനിയ്ക്ക് കഴിയില്ല, പക്ഷേ നമ്മുടെ തീരുമാനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറിയേക്കാം". -ഷക്കീറ വ്യക്തമാക്കി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam