»   »  അവതാറിലെ താരങ്ങള്‍ക്ക് കാര്‍ സമ്മാനം

അവതാറിലെ താരങ്ങള്‍ക്ക് കാര്‍ സമ്മാനം

Posted By:
Subscribe to Filmibeat Malayalam
Avatar
ത്രിഡി വിസ്മയമായി മാറിയ ഹോളിവുഡ് ചിത്രമായ അവതാറിലെ താരങ്ങള്‍ക്ക് ഓരോ ആഡംബരകാര്‍ സമ്മാനമായി ലഭിച്ചു. ചിത്രത്തിലെ പ്രധാന താരങ്ങളായ 11 പേര്‍ക്കാണ് പുത്തന്‍ കാറുകള്‍ സമ്മാനമായി ലഭിട്ടിന്നത്.

ആഗോളതലത്തിലെ റിലീസും വീഡിയോ റിലീസുമെല്ലാം തകര്‍ത്തുവാരി റെക്കോര്‍ഡിട്ട ചിത്രമാണ് അവതാര്‍. ചിത്രത്തിന്റെ സംവിധായകന്‍ ജെയിംസ് കാമറൂണും നിര്‍മ്മാതാവ് ജോണ്‍ ലോണ്‍ഡോയും ചേര്‍ന്നാണ് പതിനൊന്ന് താരങ്ങള്‍ക്ക് ഓരോ ടയോട്ട പ്രിയുസ് കാര്‍ സമ്മാനിച്ചിരിക്കുന്നത്.

1100 കോടി രൂപ മുടക്കി നിര്‍മ്മിച്ച അവതാര്‍ ഓസ്‌കാര്‍ പുരസ്‌കാരങ്ങളുടെ കാര്യത്തിലും മുന്‍പന്തിയിലായിരുന്നു. ചിത്രം ഒരു വമ്പന്‍ വിജയമാക്കിമാറ്റിയതിന്റെ സന്തോഷസൂചകമായിട്ടാണ് സംവിധായകനും നിര്‍മ്മാതാവും ചേര്‍ന്ന് ഈ സമ്മാനം നല്‍കല്‍ നടത്തിയത്. താരങ്ങളെ കണക്കറ്റു പ്രശംസിക്കുകയും ചെയ്തിട്ടുണ്ടിവര്‍.

English summary
Hollywood director James Cameron has gifted a car to each of the cast member of his blockbuster film Avatar. Cameron and producer Jon Landau have bought 11 Toyota Prius, one for each of the movie"s principal actors.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam