»   » കരാട്ടെ കുട്ടിയ്ക്ക് രണ്ടാം ഭാഗം

കരാട്ടെ കുട്ടിയ്ക്ക് രണ്ടാം ഭാഗം

Posted By:
Subscribe to Filmibeat Malayalam
Karate Kid
ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ വില്‍സ്മിത്തിന്റെ മകന്‍ ജേഡന്‍ സ്മിത്തും ജാക്കിച്ചാനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന കരാട്ടെ കിഡിന്റെ കഥ തുടരാനാണ് നിര്‍മാതാക്കളായ സോണി പിക്‌ചേഴ്‌സ് ആലോചിയ്ക്കുന്നത്.

ഇന്ത്യ-ചൈന ഉള്‍പ്പെടെയുള്ള സിനിമാവിപണികളില്‍ വന്‍വമ്പന്‍ വരവേല്‍പ് ലഭിച്ച സിനിമയ്ക്ക് രണ്ടാം ഭാഗം എന്തുകൊണ്ട് ആയിക്കൂടായെന്നാണ് സോണി പിക്‌ചേഴ്‌സ് വക്താക്കള്‍ ചോദിയ്ക്കുന്നത്. കഥയും കഥാപാത്രങ്ങളും ഒന്നും ആയില്ലെങ്കിലും രണ്ടാം ഭാഗം തുടരാന്‍ സോണി ഏകദേശം തീരുമാനിച്ചു കഴിഞ്ഞു.
സിനിമയ്ക്ക് ലഭിച്ച സ്വീകരണം തന്നെയാണ് അവരെ ഇതിന് പ്രേരിപ്പിയ്ക്കുന്നത്.

ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യആഴ്ചയില്‍ നാലരക്കോടി രൂപയാണ് സിനിമയ്ക്ക് കളക്ഷന്‍ വന്നിരിയ്ക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ മാര്‍ഷല്‍ ആര്‍ട്‌സ് മൂവിയായ കരാട്ടെ കിഡാണ് അതേപേരില്‍ ചെറിയ മാറ്റങ്ങളോടെ ഇപ്പോള്‍ റീമേക്ക് ചെയ്തിരിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam