»   » പ്ലേബോയിലെ നഗ്നത ഇനി ത്രീഡിയില്‍

പ്ലേബോയിലെ നഗ്നത ഇനി ത്രീഡിയില്‍

Posted By:
Subscribe to Filmibeat Malayalam
Playboy goes 3D
പ്ലേബോയിയിലെ ഇക്കിളി പെണ്ണുങ്ങളും വായനക്കാരും തമ്മിലുള്ള അകലം കുറയുന്നു. ഇതുവരെ കടലാസു താളുകളിലെ 2ഡി ചിത്രങ്ങളുടെ ചട്ടക്കൂടില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പ്ലേബോയ് സുന്ദരികള്‍ ത്രീഡിയുടെ സഹായത്തോടെയാണ് വായനക്കാരുമായുള്ള അകലം കുറയ്ക്കുന്നത്.

പ്ലേബോയിയുടെ ആദ്യ ത്രീഡി പതിപ്പ് പുറത്തിറങ്ങുമ്പോള്‍ മോഡലായെത്തുന്നത് ഹോപ് ഡ്വരാസിക്. മാഗസിന്റെ ജൂണ്‍ പതിപ്പാണ് ത്രീഡി കണ്ണട ഉപയോഗിച്ച് കാണാവുന്ന സെന്റര്‍ ഫോള്‍ഡുമായി എത്തുന്നത്. ചിത്രം കാണാനായി ത്രീഡി കണ്ണടയും മാഗസിന്റെ ഒപ്പം വിതരണം ചെയ്യുന്നുണ്ട്.

ഈ വര്‍ഷത്തെ മോഡലായി തിരഞ്ഞെടുക്കപ്പെട്ട ഹോപ് ഡ്വരാസിക്കിന്റെ നഗ്ന ചിത്രം ത്രീഡിയില്‍ കാണാന്‍ വായനക്കാര്‍ നെട്ടോട്ടമോടുമെന്നാണ് പ്ലേബോയ് കമ്പനിക്കാര്‍ കരുതുന്നത്.

എന്താണ് കൂടുതല്‍ ആളുകളും ത്രീഡിയില്‍ കാണാന്‍ ആഗ്രഹിയ്ക്കുക മിക്കവാറും അതൊരു നഗ്നയായ സ്ത്രീയെയായിരിക്കും. പ്ലേ ബോയ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഹഗ് ഹെഫ്‌നര്‍ പറയുന്നതിങ്ങനെയാണ്. പ്ലേ ബോയ് മാത്രമല്ല, സണ്‍ ടാബ്ലോയിഡും ഉടന്‍ ത്രീഡി പത്രവുമായി രംഗത്തെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam