»   » പോട്ടറും പ്രണയത്തില്‍; വിവാഹം ഉടന്‍

പോട്ടറും പ്രണയത്തില്‍; വിവാഹം ഉടന്‍

Posted By:
Subscribe to Filmibeat Malayalam
Daniel Radcliffe is Marry Potter
വെള്ളിത്തിരയിലെ കുട്ടിമാന്ത്രികനായി ലോകത്തെ വിസ്മയിപ്പിച്ച ഹാരിപോട്ടര്‍ താരം ഡാനിയേല്‍ റാഡ്ക്ലിഫ് മിന്നുകെട്ടിനൊരുങ്ങുന്നു. സണ്‍ ടാബ്ലോയിഡാണ് ഹാരിപോട്ടറിന്റെ കല്യാണവിശേഷം പുറത്തുവിട്ടിരിയ്ക്കുന്നത്.

കഴിഞ്ഞദിവസം രാത്രി തന്റെ രഹസ്യകാമുകിയായ റോസൈന്‍ കോക്കറിനോട് ഡാനിയല്‍ വിവാഹഭ്യര്‍ഥന നടത്തിയെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുപത്തിനാലുകാരിയായ റോസൈനുമായുള്ള പോട്ടറിന്റെ പ്രണയം അടുത്തിടെയാണ് പാപ്പരാസികള്‍ ചോര്‍ത്തിയെടുത്തത്.

ഹാരിപോട്ടര്‍ പരമ്പരയിലെ ഏഴാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഡാനിയലും റോസൈനും കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. ഡാനിയേലിന്റെ പ്രണയം പുറത്താവുന്നത് ഹാരിപോട്ടര്‍ പരമ്പരയെ ബാധിയ്ക്കുമെന്ന് അക്കാലത്ത് സിനിമയുടെ നിര്‍മാതാക്കള്‍ ഭയന്നരുന്നു. ഡാനിയലിന്റെ സ്‌കൂള്‍ ബോയ് ഇമേജ് പ്രണയം തകര്‍ക്കുമോയെന്നായിരുന്നു ആശങ്ക.

English summary
The Harry Potter star was last night said to be conjuring up the courage to ask secret girlfriend Rosanne Coker, 24, to be his bride.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam