»   » പമേല സൗന്ദര്യ ചികിത്സകള്‍ അവസാനിപ്പിക്കുന്നു

പമേല സൗന്ദര്യ ചികിത്സകള്‍ അവസാനിപ്പിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Pamela
പമേലയെന്ന പേര് ത്രസിപ്പിക്കുന്ന മാദകസൗന്ദര്യത്തിന്റെ പര്യായമായിട്ടാണ് ലോകം കണക്കാക്കുന്നത്. നാല്‍പ്പത്തിനാലാം വയസ്സിലും പമേല മാദകതാരമാണ്. പ്രായംമതിക്കാത്ത സൗന്ദര്യമാണ് എന്നും പമേലയെ വാര്‍ത്തകളിലെ താരമാക്കുന്നതും.

എന്നാല്‍ ഇനി ഈ കെട്ടുകാഴ്ചകളൊക്കെ മതിയാക്കാനുള്ള തീരുമാനത്തിലാണ് സുന്ദരി. നാല്‍പത്തിനാലാം വയസ്സിലും യുവതിയെപ്പോലെ നടക്കുന്ന പമ്മി ഇനി പ്രായം മറയ്ക്കാനുള്ള പരിപാടികളൊന്നും വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്.

ചെറുപ്പം നിലനിര്‍ത്താനുള്ള കുത്തിവെയ്പ്പുകളും ശസ്ത്രക്രിയകളും ഒക്കെ അവസാനിപ്പിച്ച് ഇനി പ്രകൃതിയ്ക്ക് കീഴടങ്ങാനാണ് പമ്മിയുടെ തീരുമാനം. മക്കളായ ബ്രാന്‍ഡന്‍(15), ഡൈലാന്‍(13) എന്നിവരുടെ പ്രത്യേക ആവശ്യപ്രകാരമാണ് മാദകസുന്ദരി പ്രായത്തിന് കീഴടങ്ങി ജീവിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

'ഇപ്പോള്‍ തന്നെ ഏറെ ചികിത്സകളായി. 50 വയസെത്തുമ്പോള്‍ എത്രമാത്രം കഷ്ടപ്പെടണം?' അവര്‍ ചോദിക്കുന്നു. സുന്ദരിയാണെന്ന് ഒരിക്കലും തോന്നാത്തതിനാല്‍ സൗന്ദര്യം നഷ്ടമാകുന്നതിനെക്കുറിച്ച് ആശങ്കയുമില്ല. സൗന്ദര്യം നിലനിര്‍ത്താനുള്ള ബന്ധപ്പാട് പലപ്പോഴും ആത്മവിശ്വാസം കുറയ്ക്കും- പമേല പറയുന്നു.

മുമ്പ് പമേല മാറിട ശസ്ത്രക്രിയ നടത്തിയ വലിയ വാര്‍ത്തയായിരുന്നു. മാറിടങ്ങള്‍ തന്നെയായിരുന്നു എന്നും പമേലയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടിയതും.

English summary
Baywatch actress Pamela Anderson, who had reportedly undergone several breast-implant surgeries throughout her career, has revealed that she is not interested in going under the surgeon’s knife when she gets older,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam