»   » ആര്‍നിയുടെ മടങ്ങിവരവ് ടെര്‍മിനേറ്ററിലൂടെ?

ആര്‍നിയുടെ മടങ്ങിവരവ് ടെര്‍മിനേറ്ററിലൂടെ?

Posted By:
Subscribe to Filmibeat Malayalam
Arnold Schwarzenegger
കാലിഫോര്‍ണിയ ഗവര്‍ണര്‍പദവിയില്‍ നിന്നും പടിയിറങ്ങിയ ആര്‍നോള്‍ഡിന്റെ ഹോളിവുഡ് റീ എന്‍ട്രിയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണ് ലോകമെങ്ങുമുള്ള ആരാധകര്‍. വെള്ളിത്തിരയില്‍ സജീവമാകാന്‍ താത്പര്യമുണ്ടെന്ന് ഈ അറുപത്തിമൂന്നുകാരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഹോളിവുഡിലെ സൂപ്പര്‍ഹിറ്റായ ടെര്‍മിനേറ്റര്‍ സീരിസിലെ പുതിയ പതിപ്പിലൂടെ ആര്‍നി തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1984ല്‍ ജെയിംസ് കാമറൂണ്‍ തുടങ്ങി വച്ച ടെര്‍മിനേറ്റര്‍ സീരീസിന്റെ അഞ്ചാം എഡിഷനില്‍ ഷ്വാര്‍സ്‌നെഗര്‍ ഉണ്ടാവുമത്രേ. യൂണിവേഴ്‌സല്‍ സ്റ്റുഡിയോ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും ഹോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.

ടെര്‍മിനേറ്റര്‍, ജഡ്ജ്‌മെന്റ് ഡെ, റൈസ് ഒഫ് ദ മെഷീന്‍സ് എന്നീ തുടര്‍ച്ചകളില്‍ ഷ്വാര്‍സ്‌നെഗര്‍ അഭിനയിച്ചതാണ്, എന്നാല്‍ 2009ല്‍ പുറത്തു വന്ന സാല്‍വേഷനില്‍ ആര്‍നി ഒരുരംഗത്തില്‍ മാത്രമാണ് ആര്‍നി പ്രത്യക്ഷപ്പെട്ടത്.

അഞ്ചാം ഭാഗത്തോടെ ആരംഭിയ്ക്കുന്ന പുതിയ പതിപ്പില്‍ മൂന്ന് ഭാഗങ്ങളാണ് യൂണിവേഴ്‌സല്‍ ആലോചിയ്ക്കുന്നത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സംവിധായകന്‍ ജസ്റ്റിന്‍ ലിന്നും സ്‌ക്രിപ്റ്റ് റൈറ്റര്‍ ക്രിസ് മോര്‍ഗനും ചേര്‍ന്ന് ടി-5 ഒരുക്കുമെന്നും സൂചനകളുണ്ട്.

English summary
Shortly after Arnold Schwarzenegger left the Governor’s Mansion and Tweeted his desire to resume his acting career, there seems to finally be some action on his signature franchise, The Terminator. I’m told that interest is kicking back up. One interested party: Universal, which is looking for a directing vehicle for Justin Lin. He helmed the last three installments of The Fast and the Furious franchise, including the latest Fast Five, which Universal releases April 29.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X