»   » ഫ്രെയ്ദ പിന്റോ ബോണ്ട് ചിത്രത്തില്‍

ഫ്രെയ്ദ പിന്റോ ബോണ്ട് ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam
Freida Pinto
സ്ലംഡോഗ് മില്യനെയര്‍ ഹീറോയിന്‍ ഫ്രീദ പിന്റോ ബോണ്ട് ചിത്രത്തിലേക്ക്. ഓസ്‌കാര്‍ ജേതാവ് സാം മെന്‍ഡസ് ഒരുക്കുന്ന 23ാമത് ബോണ്ട മൂവിയിലെ നായികയാവാന്‍ ഫ്രെയ്ദ സമ്മതം മൂളിയെന്നാണ് ഹോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഡാനിയല്‍ ക്രെയ്ഗ് തന്നെയാണ് പുതിയ ബോണ്ട് ചിത്രത്തിലും നായകന്‍.

ബോണ്ട ചിത്രത്തില്‍ അഭിനയിക്കാന്‍ 25 കോടിയാണ് ഫ്രെയ്ദ പ്രതിഫലം പറ്റുന്നതെന്ന് യുകെ ടാബ്ലോയിഡ് ഡെയ്‌ലി മിററര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം വാര്‍ത്ത സ്ഥിരീകരിയ്ക്കാന്‍ ഫ്രെയ്ദയുടെ ഇന്ത്യയിലുള്ള വക്താവ് തയാറായിട്ടില്ല. ഔദ്യോഗികമായി കരാറിലൊപ്പിടാതെ ഇക്കാര്യത്തില്‍ പ്രതികരിയ്ക്കില്ലെന്ന്് ഫ്രെയ്ദയുടെ വക്താവ് അനിര്‍ബാന്‍ ദാസ് വ്യക്തമാക്കി.

ആരെയും കൊല്ലാനുള്ള ലൈസന്‍സുമായി നടക്കുന്ന 007ന്റെ അടുത്ത വരവ് ത്രീഡിയിലണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2011ല്‍ തിയറ്ററുകളിലെത്തുമെന്ന് കരുതുന്ന ചിത്രത്തിന്റെ തിരക്കഥാജോലികള്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ബ്രീട്ടിഷ് ചാരന്റെ പുതിയ ദൗത്യം അഫ്ഗാനിസ്ഥാനിലേക്കാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യകതമാക്കിയിട്ടുണ്ട്. യുകെയിലും കാബൂളിലുമായിരിക്കും സിനിമയുടെ ചിത്രീകരണം.

സാം മെന്‍ഡസ് കഴിഞ്ഞ കുറെ നാളുകളായി ഫ്രെയ്ദയുമായി ഇക്കാര്യം സംസാരിച്ചിരുന്നെന്നും ടെന്‍ഷന്‍ മൂലം ബോണ്ട് ഗേളാകുന്നതിന് ഫ്രെയ്ദ ആദ്യം സമ്മതം മൂളിയിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ബോണ്ട് ചിത്രത്തില്‍ കൂട്ടുകാരിയെ കാണാനാവുന്നതിലുള്ള ത്രില്ലിലാണ് ഫ്രെയ്ദയുടെ കൂട്ടുകാരനും സ്ലംഡോഗ് നായകനുമായ ദേവ് പട്ടേലെന്നും റിപ്പോര്‍ട്ടുണ്ട്.

നടി കേറ്റ് വിന്‍സ്ലെറ്റുമൊത്തുള്ള ദാമ്പത്യജീവിതത്തിന് വിരാമമിട്ടതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ്് സാം മെന്‍ഡസ് പുതിയ ബോണ്ട് മൂവിയുടെ പണിപ്പുരയിലേക്ക് കടക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam