ജുറാസിക് പാര്‍ക്ക് 4- സ്പീല്‍ബര്‍ഗ് വീണ്ടും?

തിരക്കഥാകൃത്ത് മാര്‍ക്ക് പ്രോട്ടോസ്‌വിച്ചുമായി സ്പീല്‍ബര്‍ഗ് അടുത്തിടെ ചര്‍ച്ച നടത്തിയത് ഇതിന് വേണ്ടിയാണെന്നാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ടിലുള്ളത്.
1900ല്‍ മൈക്കല്‍ ക്രിറ്റന്‍ രചിച്ച നോവലിനെ ഉപജീവിച്ചാണ് ഹോളിവുഡിലെ എക്കാലത്തെയും മികച്ച സയന്‍സ് ഫിക്ഷനുകളിലൊന്നായ ജുറാസിക് പാര്‍ക്ക് പിറന്നത്. 93ല്‍ തിയറ്ററുകളിലെത്തിയ ജുറാസിക് പാര്‍ക്കും 97ലെ ദി ലോസ്റ്റ് വേള്‍ഡ്-ജുറാസിക് പാര്‍ക്കും സംവിധാനം ചെയ്തത് സ്പീല്‍ബര്‍ഗ് തന്നെയായിരുന്നു. 2001ല്‍ റിലീസ് ചെയ്ത ജുറാസിക് പാര്‍ക്കിന്റെ മൂന്നാം ഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി സ്പീല്‍ബര്‍ഗ് മാറിനിന്നു.
പരമ്പര പടങ്ങള്‍ ഹോളിവുഡില്‍ പണംവാരുന്നതും അവതാറിന് ശേഷം 3ഡി ടെക്‌നോളജിയ്ക്ക് ലഭിച്ച സ്വീകാര്യതയുമാണ് ജുറാസിക് പാര്‍ക്കിന്റെ റീബൂട്ടിന് സ്പീല്‍ബര്‍ഗിനെ പ്രേരിപ്പിയ്ക്കുന്നത്. അധികം വൈകാതെ 3ഡി ദിനോസറുകള്‍ പ്രേക്ഷകരെ തേടിയെത്തുമെന്നാണ് ഹോളിവുഡിന്റെ പ്രതീക്ഷ.


Click it and Unblock the Notifications











