»   » തുണിയഴിക്കാന്‍ ഗര്‍ഭം പ്രശ്നമല്ല: കര്‍ദാഷിയാന്‍

തുണിയഴിക്കാന്‍ ഗര്‍ഭം പ്രശ്നമല്ല: കര്‍ദാഷിയാന്‍

Subscribe to Filmibeat Malayalam
ഈ സമയത്തെങ്കിലും പെണ്ണിന്‌ അടങ്ങിയൊതുങ്ങി വീട്ടിലിരുന്നൂടെ? കോട്നി കര്‍ദാഷിയാന്റെ വരാനിരിയ്‌ക്കുന്ന ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങള്‍ കേട്ടവരാണ്‌ ഇങ്ങനെ ചോദിയ്‌ക്കുന്നത്‌. പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ക്യാമറയ്‌ക്ക്‌ മുമ്പില്‍ തന്റെ സൗന്ദര്യം പ്രദര്‍ശിപ്പിയ്‌ക്കാനാണത്രേ താരത്തിന്റെ പരിപാടി. ഹോളിവുഡിന്റെ മാദകതാരമായ സാക്ഷാല്‍ കിം കാര്‍ദാഷിയാന്റെ സഹോദരിയാണ് കോട്നി കാര്‍ദാഷിയാന്‍.

ഇ ഡെയ്‌ലി 10 മാഗസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ തന്റെ ഗര്‍ഭകാല സൗന്ദര്യം മറയൊന്നുമില്ലാതെ ക്യാമറയ്‌ക്ക്‌ മുമ്പില്‍ പ്രദര്‍ശിപ്പിയ്‌ക്കാന്‍ ആലോചനയുള്ള കാര്യം കോട്നി വെളിപ്പെടുത്തിയത്‌. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ക്യാമറയെ അഭിമുഖീകരിയ്‌ക്കാന്‍ മടിയില്ലെന്നും താരം വ്യക്തമാക്കി.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

റോളിങ്‌ സ്‌റ്റോണ്‍ മാഗസിനാണ്‌ കോട്നിയുടെ ഗര്‍ഭചിത്രം പകര്‍ത്താന്‍ ഭാഗ്യം ലഭിച്ചിരിയ്‌ക്കുന്നത്‌. വമ്പന്‍ പ്രതിഫലത്തിനാണ്‌ മാഗസിന്‍ ഇത് സ്വന്തമാക്കിയതെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.

മുപ്പതുകാരിയായ താരത്തിനപ്പോഴും ജനിയ്‌ക്കാനിരിയ്‌ക്കുന്ന കുഞ്ഞ്‌ ആണോ പെണ്ണോ എന്ന കാര്യം അറിയില്ല. കാണാന്‍ വരുന്നവരോടെല്ലാം ഗര്‍ഭവിശേഷങ്ങള്‍ പങ്കുവെയ്‌ക്കലാണ്‌ കോര്‍ട്നിയുടെ ഇപ്പോഴത്തെ പ്രധാന നേരമ്പോക്ക്‌. എന്തായാലും ആദ്യത്തെ കുഞ്ഞിനെ വരവേല്‌ക്കാനുള്ള ഒരുക്കങ്ങള്‍ താരം തുടങ്ങിക്കഴിഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam