»   » ലിന്‍ഡ്‌സെ ലോഹന്റെ തടവുശിക്ഷ തുടങ്ങി

ലിന്‍ഡ്‌സെ ലോഹന്റെ തടവുശിക്ഷ തുടങ്ങി

Posted By:
Subscribe to Filmibeat Malayalam
Lindsay Lohan
മദ്യപിച്ച് വാഹനമോടിച്ച കേസുകളില്‍ വിധിച്ച നല്ലനടപ്പ് പരസ്യമായി ലംഘിച്ച കേസില്‍ അറസ്റ്റിലായ ഹോളിവുഡ് താരം ലിന്‍ഡ്‌സെ ലോഹന്റെ (24)തടവ് ശിക്ഷ ആരംഭിച്ചു.

നേരത്തെ 90 ദിവസത്തെ തടവിനാണ് കോടതി ശിക്ഷിച്ചതെങ്കിലും പിന്നീട് ഇത് 14 ദിവസമാക്കി കുറയ്ക്കുകയായിരുന്നു. ലോസ് എഞ്ചല്‍സ് ജയിലുകളില്‍ സ്ഥലക്കുറവും വലിയ കുറ്റങ്ങള്‍ ഇല്ലാത്തതിനാലും തടവുശിക്ഷ ഇളവ് ചെയ്യാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. തടവിനൊപ്പം അത്രയും ദിവസം ലഹരി വിമുക്ത കേന്ദ്രത്തിലും കഴിയണമെന്ന് കോടതി ഉത്തരവിലുണ്ടായിരുന്നു.

ലിന്‍വുഡിലെ കറക്ഷണല്‍ ഫെസിലിറ്റി സെന്ററിലാണ് ലോഹന്‍ തടവ് ശിക്ഷ അനുഭവിക്കുന്നത്. ആഗസ്ത് 2ന് ശിക്ഷാ കാലാവധി തീരും.

ജൂണില്‍ നടന്ന എം ടിവിയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ ആല്‍ഹക്കഹോള്‍ ബ്രേസ്‌ലറ്റ് ധരിച്ച് മദ്യപിച്ച ലിന്‍ഡെസ ലോഹനെ അധികൃതര്‍ കയ്യോടെ പിടികൂടുകയായിരുന്നു. മദ്യപിച്ചവരെ തിരിച്ചറിയുന്ന ഈ ബ്രേസ്‌ലറ്റ് ഇക്കാര്യം ഓട്ടോമാറ്റിക്കായി അധികൃതരെ അറിയിക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam