»   » പമേലയുടെ ബിക്കിനി ലേലത്തിന്‌

പമേലയുടെ ബിക്കിനി ലേലത്തിന്‌

Subscribe to Filmibeat Malayalam
Pamela Anderson
പമേല ആരാധകരുടെ ശ്രദ്ധയ്‌ക്ക്‌ ഹോളിവുഡ്‌ മാദകതാരത്തിന്റെ ചുവപ്പന്‍ ബിക്കിനി സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടോ? എങ്കില്‍ കൈനിറയെ പണവുമായി ഹോളിവുഡിലേക്ക്‌ വണ്ടി കയറുക.

ബേവാച്ച്‌ പരമ്പരയില്‍ തനിയ്‌ക്കുള്ളതെല്ലാം പുറത്ത്‌ കാണിയ്‌ക്കാനായി പമേലയണിഞ്ഞ അതേ ചുവപ്പന്‍ ബിക്കിനിയാണ്‌ ഹോളിവുഡില്‍ ലേലത്തിനെത്തിയിരിക്കുന്നത്‌.

90കളുടെ അവസാനം പുറത്തുവന്ന ബേവാച്ച്‌ പരമ്പരയില്‍ സിജെ പാര്‍ക്കര്‍ എന്ന ലൈഫ്‌ ഗാര്‍ഡിന്റെ വേഷമാണ്‌ പമേല അഭിനയിച്ചിരുന്നത്‌.

പരമ്പരയില്‍ ഉടനീളം പമേലയണിഞ്ഞ റെഡ്‌ സിംഗിള്‍പീസ്‌ സ്വിമ്മിങ്‌സ്യൂട്ട്‌ ബേവാച്ചിന്റെ തന്നെ പ്രതീകമായി മാറിയിരുന്നു. 2900 ഡോളറാണ്‌ മാദകമോഹിനിയുടെ ബിക്കിനിയ്‌ക്ക്‌ ലേലത്തിന്റെ സംഘാടകര്‍ പ്രതീക്ഷിയ്‌ക്കുന്ന വില. ഇതിന്‌ പുറമെ ടോംബ്‌ റൈഡറില്‍ ഹോളിവുഡ്‌ താരം ആഞ്‌ജലീന ജൊളി ഉപയോഗിച്ച തോക്കും ലേലത്തിനുണ്ട്.

പ്രേക്ഷക മനസ്സില്‍ എന്നെന്നും തങ്ങിനില്‌ക്കുന്ന ഈ ദൃശ്യപ്രതീകങ്ങള്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ്‌ ഇപ്പോള്‍ കൈവന്നിരിയ്‌ക്കുന്നതെന്ന്‌ ലേലത്തിന്റെ സംഘാടകനായ ജോ മാഡലീന പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam