»   » കുറ്റം സമ്മതിച്ച് പാരീസ് ഹില്‍റ്റന്‍ തടി തപ്പി

കുറ്റം സമ്മതിച്ച് പാരീസ് ഹില്‍റ്റന്‍ തടി തപ്പി

Posted By:
Subscribe to Filmibeat Malayalam
Paris Hilton
കഴിഞ്ഞ മാസമാണ് പാരീസ് ഹല്‍ട്ടനെ പൊലീസ് പിടികൂടിയത്. കൊക്കെയിന്‍ കൊണ്ടുനടന്നതിനായിരുന്നു ഇത്. കോടതി കയറിയ പാരീസ് ജയില്‍ കയറാതിരിയ്കാന്‍ കുറ്റം സമ്മതിച്ചു.

ശിക്ഷയായി ഒരു വര്‍ഷം നല്ലനടപ്പും 200 മണിയ്ക്കൂര്‍ സാമൂഹ്യ സേവനവും ചെയ്യുന്നതോടൊപ്പം പാരീസ് 2000 ഡോളര്‍ പിഴയായി നല്‍കുകയും വേണം. എങ്കിലും ജയിലില്‍ കയറാതെ രക്ഷപ്പെട്ടല്ലൊ എന്ന ആശ്വാസത്തിലാണ് പാരീസ്. ഇത് ചെറിയ ശിക്ഷയായി കണക്കാക്കണ്ടെന്നാണ് ജഡ്ജി പാരീസിനോട് വിധി പുറപ്പെടുവിച്ച ശേഷം പറഞ്ഞത്. ഒരു തവണ ശിക്ഷിയ്ക്കപ്പെട്ടതാണ് പീരീസ്. ക്ലാര്‍ക്ക് കൗണ്ടി ജയില്‍ പഞ്ച നക്ഷത്ര ഹോട്ടലല്ലെന്ന് ഓര്‍മ്മിയ്ക്കുക. ജഡ്ജി പാരീസിനോട് പറഞ്ഞു.

നല്ല നടപ്പ് കാലത്ത് നല്ല കുട്ടിയായി കഴിഞ്ഞാല്‍ തടവില്‍ നിന്ന് രക്ഷപ്പെടാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam