»   » ടെര്‍മിനേറ്റര്‍ താരം തിരിച്ചെത്തുന്നു

ടെര്‍മിനേറ്റര്‍ താരം തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Arnold Schwarzenegger
ഹോളിവുഡിലെ എക്കാലത്തെയും ആക്ഷന്‍ ഹീറോ അര്‍നോള്‍ഡ് ഷ്വാസ്‌നൈഗര്‍ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു. നിലവില്‍ കാലിഫോര്‍ണിയയുടെ ഗവര്‍ണര്‍ പദവി കൈയ്യാളുന്ന അര്‍നോള്‍ഡിന്റെ കാലാവധി ജനുവരിയില്‍ അവസാനിയ്ക്കുകയാണ്. ഇതിന് ശേഷം വെള്ളിത്തിരയില്‍ വീണ്ടും സജീവമാകാനാണ് ടെര്‍മിനേറ്റര്‍ ഹീറോ ആലോചിയ്ക്കുന്നത്. റിപ്പബഌക്കന്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചാണ് അര്‍നോള്‍ഡ് കാലിഫോര്‍ണിയ ഗവര്‍ണര്‍ പദവിയിലെത്തിയത്.

കൈവെച്ച മേഖലകളിലെല്ലാം എന്നും ഒന്നാമനായ ചരിത്രമാണ് അര്‍നോള്‍ഡിനുള്ളത്. ബോഡിബില്‍ഡിങ്ങിലും സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ ഈ മസില്‍മാനെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല.

ടെര്‍മിനേറ്റര്‍ സീരിസ്, കമാന്‍ഡോ, പ്രെഡേറ്റര്‍, ട്രൂലൈസ്, എന്‍ഡ് ഓഫ് ഡേയ്‌സ്, ബാറ്റഅമാന്‍ ആന്റ് റോബിന്‍, ഇറേസര്‍ തുടങ്ങിയവയാണ് അര്‍നോള്‍ഡിന്റെ പ്രധാന ഹിറ്റുകള്‍. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ എക്‌സ്പാന്‍ഡബിള്‍ എന്ന ചിത്രത്തില്‍ ഒരു ഗസ്റ്റ ്‌റോളിലും അര്‍നോള്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos