»   » ഡ്രൂ ബാരിമോറിന് ബോളിവുഡ് ടിക്കറ്റ്

ഡ്രൂ ബാരിമോറിന് ബോളിവുഡ് ടിക്കറ്റ്

Posted By:
Subscribe to Filmibeat Malayalam
Drew Barrymore
പോപ് താരം ഷക്കീറ ഇന്ത്യന്‍ സിനിമയില്‍ കാളിയായി അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഒരു ഹോളിവുഡ് സുന്ദരി കൂടി ഇന്ത്യയിലേക്ക്. വേറാരുമല്ല, സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ഇടി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മൂന്നാം വയസ്സില്‍ വെള്ളിത്തിരയിലെത്തിയ ഡ്രൂ ബാരിമോറാണ് ബോളിവുഡിലേക്ക് ടിക്കറ്റ് എടുത്തിരിയ്ക്കുന്നത്.

'ദ ലൈഫ് സ്റ്റൈല്‍- ഇന്‍ ജനറേഷന്‍ നെക്സ്റ്റ്' എന്ന ഇന്റര്‍നാഷണല്‍ പ്രൊജക്ടിലൂടെയാണ് ഹോളിവുഡ് മാദകസുന്ദരിയുടെ ഇന്ത്യന്‍ രംഗപ്രവേശം. സിനിമയുടെ കഥയും സംവിധാനവും നിര്‍മാണവുമെല്ലാം സന്തോഷ് ജെയിനാണ്. നൂറ്റമ്പത് കോടി രൂപ ചെലവിട്ട് നിര്‍മിയ്ക്കുന്ന സിനിമയ്ക്ക് 3ഡി വേര്‍ഷനും ഉണ്ടാകും. അവതാറില്‍ ഉപയോഗിച്ച അതേ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിര്‍മിയ്ക്കു്‌നന ആദ്യ ഇന്ത്യന്‍ സിനിമയായിരിക്കുമിതെന്ന് സന്തോഷ് പറയുന്നു. ഹരിദ്വാര്‍, നോര്‍ത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളായിരിക്കും സിനിമയുടെ ലൊക്കേഷന്‍.

ബാരിമോറിന്റെ ഇന്ത്യന്‍ 'മുഖ'മാണ് അവരെ നായികയാക്കാന്‍ സന്തോഷ് ജെയിനെ പ്രേരിപ്പിച്ചത്. കേറ്റ് വിന്‍സെറ്റിനെയും പരിഗണിച്ചിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. ഗംഗയേയും ഇന്ത്യന്‍ വനിതകളേയും കേന്ദ്രീകരിച്ച് ഒരുക്കുന്ന സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടാവും.

ഹിന്ദിയിലും ഇംഗ്ലീഷിലും ഒരേസമയം നിര്‍മിയ്ക്കുന്ന ലൈഫ്‌സ്റ്റൈലിന്റെ ഷൂട്ടിങ് ഈ വര്‍ഷം നവംബറില്‍ ആരംഭിക്കും. 2012 ല്‍ റിലീസ് ചെയ്യാമെന്നാണ് പ്രതീക്ഷ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam