»   » ഇരട്ട കാമുകിമാരെ ഹഫ്‌നര്‍ പുറത്താക്കി

ഇരട്ട കാമുകിമാരെ ഹഫ്‌നര്‍ പുറത്താക്കി

Posted By:
Subscribe to Filmibeat Malayalam
Hugh Hefner Kicks ‘Girls Next Door’ Twins Outta The Playboy Mansion
കാമുകിമാരും ഇരട്ട സഹോദരികളുമായിരുന്ന കരിസ്സയെയും ക്രിസ്റ്റീനയെയും പ്ലേബോയ് തലവന്‍ ഹഗ് ഹഫ്‌നര്‍ പ്ലേബോയ് മാന്‍ഷനില്‍ നിന്നും പുറത്താക്കി.

ഇരുപതുകളിലെത്തി നില്‍ക്കുന്ന ഇരട്ട സഹോദരിമാര്‍ തങ്ങളുടെ ചെറുപ്പക്കാരായ ബോയ് ഫ്രണ്ട്‌സുമായി ചുറ്റിയടിച്ചതാണ് എണ്‍പത്തിനാലുകാരനായ ഹഫ്‌നറെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞ കുറച്ചു നാളുകളായി തന്റെ കാമുകിമാര്‍ ബോയ് ഫ്രണ്ട്‌സുമൊത്ത് ചുറ്റിക്കറങ്ങുന്നത് ഈ പോണ്‍ രാജാവിനെ അലട്ടിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് പുതിയ കൂട്ടുകാരെ പ്ലേബോയ് മാന്‍ഷനിലേക്ക് കൊണ്ടുവന്നതോടെ ഇരുവരെയും ഒഴിവാക്കാന്‍ ഹഗ് ഹഫ്‌നര്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഹെഫ് തങ്ങളെ പുറത്താക്കുകയല്ല, മറിച്ച് തങ്ങള്‍ പുറത്തു പോകുകയായിരുന്നുവെന്നാണ് ഹെഫിന്റെ പഴയ കൂട്ടുകാരികള്‍ പറയുന്നത്.

പ്ലേബോയ് മാന്‍ഷന് പുറത്തു നടക്കുന്ന കാര്യങ്ങള്‍ എന്തെന്നറിയാനാണ് ഞങ്ങള്‍ ആണ്‍ സുഹൃത്തുക്കളെ തേടിയത്. പക്ഷേ അവരെ ഒരിയ്ക്കലും വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും സഹോദരിമാരിലൊരാളായ കരിസ്സ പറയുന്നു

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam