»   » ഡേറ്റിങിന് പോയിട്ടില്ലെന്ന് എമ്മാ വാട്‌സണ്‍

ഡേറ്റിങിന് പോയിട്ടില്ലെന്ന് എമ്മാ വാട്‌സണ്‍

Posted By:
Subscribe to Filmibeat Malayalam
സ്പാനിഷ് റോക്ക് സ്റ്റാര്‍ റാഫേല്‍ സെര്‍ബിയനുമായി ഡേറ്റിങിലേര്‍പ്പെട്ടതായുള്ള വാര്‍ത്തകള്‍ ബ്രിട്ടീഷ് താരം എമ്മ വാട്‌സണ്‍ നിഷേധിച്ചു. താനിപ്പോള്‍ ഏകയാണെന്ന്് എമ്മ ആരാധകരോട് പറഞ്ഞു.

രണ്ട് വര്‍ഷത്തോളം കാമുകനായിരുന്ന ജേ ബാരിമോറുമായി പിരിഞ്ഞതോടെയാണ് ഹാരിപോട്ടര്‍ നായികയെ ചുറ്റിപ്പറ്റി പുതിയ ഗോസിപ്പുകള്‍ പരന്നത്. ഇരുപതുകാരിയായ നടി റാഫേല്‍ ചുറ്റിക്കറങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ റാഫേല്‍ സുഹൃത്താണെന്നും രണ്ട് വര്‍ഷം മുമ്പ് ലണ്ടന്‍ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ടില്‍ (റാഡ) വെച്ചാണ് തങ്ങള്‍ കണ്ടതെന്നും എമ്മ പറയുന്നു.

പുതിയ ഗോസിപ്പിനെക്കുറിച്ച് താരത്തിന്റെ മറുപടി ഇങ്ങനെ, റാഫേല്‍ എന്റെ കാമുകനല്ല, വെറുമൊരു സുഹൃത്ത് മാത്രം. രണ്ട് വര്‍ഷം മുമ്പ് 'റാഡ'യില്‍ വെച്ചാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ഞങ്ങള്‍ തമ്മില്‍ വെറൊന്നുമില്ല-എമ്മ വ്യക്തമാക്കി. എന്നാല്‍ ഈ സുന്ദരിക്കൊച്ചിന്റെ മറുപടി അങ്ങനെയങ്ങ് വിശ്വസിയ്ക്കാന്‍ ഹോളിവുഡ് പാപ്പരാസികള്‍ തയാറായിട്ടില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam