»   » പുരുഷന്മാരേ... മിരാന്റ പറയുന്നത് കേള്‍ക്കൂ

പുരുഷന്മാരേ... മിരാന്റ പറയുന്നത് കേള്‍ക്കൂ

Posted By:
Subscribe to Filmibeat Malayalam
Miranda Kerr
ആസ്‌ത്രേലിയന്‍ മോഡലായ മിരാന്റ കെര്‍ ചില്ലറക്കാരിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോഴിതാ മെരിന്‍ഡ പുരുഷന്മാര്‍ക്കായി ചില ടിപ്പുകള്‍ നിര്‍ദ്ദേശിക്കുന്നു, എന്തിനെക്കുറിച്ചാണെന്നല്ലേ സ്വന്തം പങ്കാളികളെ സോപ്പിട്ട് കൂടെ നിര്‍ത്തുന്നതിനുള്ള കുറുക്കുവഴികള്‍തന്നെ.

പുരുഷന്മാരുടെ ലൈഫ്‌സ്റ്റൈല്‍ വെബ്‌സൈറ്റായ ആസ്‌ക്‌മെന്‍ ഡോ്ട്ട് കോമിന് നല്‍കിയ ഒരു ഇന്റര്‍വ്യൂവിലാണ് 27കാരിയായ മിരാന്റ പുരുഷന്മാര്‍ക്കായി കുറുക്കുവഴികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആരോഗ്യവാന്മാരായിരിക്കാനും, സ്‌നേഹസമ്പന്നരായിരിക്കാനുമൊക്കെയാണ് താരം പുരുഷന്മാരോട് പറയുന്നത്. ഇങ്ങനെയുള്ളവരില്‍ സ്ത്രീകള്‍ സന്തുഷ്ടരായിരിക്കുമത്രേ.

ഇതൊക്കെ താരം വെറുതെ പറയുന്നതാണന്ന് കരുതിയാല്‍ തെറ്റി, സ്വന്തം അനുഭവത്തില്‍ നിന്നുതന്നെയാണ് മിരാന്റ ഈ ടിപ്പുകളൊക്കെ കണ്ടെത്തിയത്.

പുരുഷന്മാര്‍ എങ്ങനെയൊക്കെയാവണമെന്ന് താന്‍ ആഗ്രഹിക്കുന്നുവോ ആതാണ് താന്‍ അവരോട് പറയുന്നതെന്നാണ് മിരാന്റയുടെ പക്ഷം. മിരാന്‍ഡ പറയുന്നതെന്തൊക്കെയാണെന്നല്ലേ

കാമുകിയെ ദേവതയെപ്പോലെ കാണുക
അവളെ താലോലിയ്ക്കുക
ആരോഗ്യവാന്മാരായിരിക്കുക
കുട്ടികളെ നോക്കാന്‍ ഒരാളെ നിയമിക്കുക
അവള്‍ സുന്ദരിയാണെന്ന് ഇടക്കിടെ പറയുക
എപ്പോഴും ബന്ധം ദൃഢതരമാക്കുക
അവള്‍ പറയുന്നത് കാര്യമായി ശ്രദ്ധിയ്ക്കുക
എന്നിങ്ങനെ പലകാര്യങ്ങളാണ് മിരാന്‍ഡ പരീക്ഷിച്ചുനോക്കാനായി നിര്‍ദ്ദേശിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam