»   » ബാറ്റ്മാന്‍ നായികയായി ആനി

ബാറ്റ്മാന്‍ നായികയായി ആനി

Posted By:
Subscribe to Filmibeat Malayalam
Anne Hathaway
ഹോളിവുഡില്‍ ഇത് ആനി ഹാത്ത്‌വേയുടെ ടൈം തന്നെ. ഫെബ്രുവരി 27ന് നടക്കുന്ന ഓസ്‌കാര്‍ നിശയില്‍ അവതാരകയാവാന്‍ അവസരം കിട്ടിയതിന് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ ഓഫര്‍ കൂടി നടിയെ തേടിയെത്തിയിരിക്കുന്നു.

ബാറ്റ്മാന്‍ സീരിസിലെ പുതിയ ചിത്രമായ ദി ഡാര്‍ക്ക് നൈറ്റ് റൈസസിലെ നായികയാവാനുള്ള അവസരമാണ് ആനിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. ബാറ്റ്മാന്‍ സിനിമയുടെ നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സാണ് കഴിഞ്ഞ ദിവസം സിനിമയിലെ നടീനടന്‍മാരെ പ്രഖ്യാപിച്ചത്.

ബാറ്റ്മാനിലെ സെലീന കെയ്ല്‍, ക്യാറ്റ് വുമണ്‍ എന്നീ വേഷങ്ങളാണ് ആനി അവതരിപ്പിയ്ക്കുക. ക്രിസ്ത്യന്‍ ബെയ്ല്‍ തന്നെയാണ് ബാറ്റ്മാനായും ബ്രൂസ് വെയ്‌നായും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

2010ലെ ഹോളിവുഡിലെ സൂപ്പര്‍ഹിറ്റായ സൈക്കോളജിക്കല്‍ ത്രില്ലര്‍ ഇന്‍സെപ്ഷന്‍ ഒരുക്കിയ ക്രിസ്റ്റഫര്‍ നോളനാണ് പുതിയ ബാറ്റ്മാന്‍ ചിത്രത്തിന്റെ സംവിധായകന്‍. 2012 ജൂലൈ 20ന് ദി ഡാര്‍ക്ക് നൈറ്റ് റൈസസ് തിയറ്ററുകളിലെത്തും.

English summary
Vote this article
 Up (0)
 Down (0)
 In the press release of Warner Bros, they have declared that Anne Hathaway will be the next Selina Kyle and her alter ego Catwoman in Christopher Nolan's Batman film, 'The Dark Knight Rises'. "I am thrilled to have the opportunity to work with Anne Hathaway, who will be a fantastic addition to our ensemble as we complete our story," Nolan said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam