»   » കുഞ്ഞിന്റെ അച്ഛനാരെന്ന് പറയാതെ പത്മാ ലക്ഷ്മി

കുഞ്ഞിന്റെ അച്ഛനാരെന്ന് പറയാതെ പത്മാ ലക്ഷ്മി

Subscribe to Filmibeat Malayalam
Padma Lakshmi
സല്‍മാന്‍ റഷ്ദിയുടെ മുന്‍ ഭാര്യ പത്മാ ലക്ഷ്മി അമ്മയായി. ഫെബ്രവരി 20 ശനിയാഴ്ചയാണ് മോഡലും ടെലിവിഷന്‍ അവതാരകയുമായ പത്മ ലക്ഷ്മി ഒരു പെണ്‍കു‍ഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ അച്ഛനാരാണെന്ന് ഇതുവരെ പത്മ പറഞ്ഞിട്ടില്ല.

എഴുത്തുകാരനായ സല്‍മാന്‍ റഷ്ദിയുടെ ഭാര്യ ആയിരുന്നതാണ് പത്മയെ വേഗം പ്രശസ്തിയിലെത്തിച്ചത്. സല്‍മാന്‍ റഷ്ദിയുമായുള്ള ബന്ധം 2007 ല്‍ തന്നെ പത്മ വേര്‍പെടുത്തിയിരുന്നു.

പത്മയുടെ പ്രതിനിധി കുഞ്ഞ് പിറന്നകാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കുഞ്ഞിന് പേരും ഇട്ട് കഴിഞ്ഞു. കൃഷ്മ തിയ ലക്ഷ്മി എന്നാണ് കുഞ്ഞിന്റെ പേര്. ഇരുവരും ആരോഗ്യത്തോടെ ഇരിയ്ക്കുന്ന കാര്യവും പത്മയുടെ പ്രതിനിധി അറിയിച്ചിട്ടുണ്ട്.

39 കാരിയായ പത്മ പ്രസവിച്ചത് ഒരു മെഡിയ്ക്കല്‍ മിറക്കിളാണത്രെ. എന്‍ഡോമെട്രിയോസിസ് എന്ന വന്ധ്യതാ പ്രശ്നമുണ്ടായിരുന്നതിനാലാണ് ഡോക്ടര്‍മാര്‍ ഇതിനെ മഹാത്ഭുതം എന്ന് വിശേഷിപ്പിച്ചത്.

പത്മ ഇതുവരെ കൃഷ്ണയുടെ അച്ചനാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിനിടെ ന്യൂയോര്‍ക്ക് പോസ്റ്റിന്റെ പേജ് സിക്സ് എന്ന മാസിക അത് കണ്ടെത്തി ! ആ‍ഡം ഡെല്ലാണത്രെ ഈ വിരുതന്‍. കമ്പ്യൂട്ടര്‍ നിര്‍മാതാവായ മൈക്കേല്‍ ഡെല്ലിന്റെ അനുജനാണ് ഈയാള്‍. കൊളംബിയ ബിസിനസ് സ്കൂളില്‍ അദ്ധ്യാപകനായ ആഡം പ്രധാന വെഞ്ചര്‍ നിക്ഷേപകനും ആണത്രെ.

കഴിഞ്ഞ കുറേക്കാലമായി വ്യവസായി ആയ ടെഡി ഫോര്‍സ്റ്റ്മാനുമായി കൂട്ടായ്മയിലായിരുന്നു പത്മ. അതുകൊണ്ട് തന്നെ ടെഡിയാണ് കൃഷ്ണയുടെ അച്ഛനെന്നായിരുന്നു അന്തിപ്പത്രവാര്‍ത്ത. അതിനെ മാറ്റി മറിച്ചുകൊണ്ടാണ് കഴിഞ്ഞ ആഴ്ച പേജ് സിക്സ് സ്കൂപ്പിറക്കിയത്.

യുഎസിലേയും ബ്രിട്ടനിലേയും അന്തിപ്പത്രങ്ങള്‍ കുഞ്ഞിന്റെ അച്ഛനാരാണെന്ന അന്വേഷണം ഇനിയും അവസാനിപ്പിച്ചിട്ടില്ല. 2009 ഒക്ടോബറില്‍ പത്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ തുടങ്ങിയതാണ് ഈ അന്വേഷണം. പേജ് സിക്സിന്റെ വെളിപ്പെടുത്തല്‍ ഇവരെ ഇനിയും തൃപ്തരാക്കിട്ടില്ല. അതിന് ഇനി പത്മ തന്നെ കനിയണം.

Please Wait while comments are loading...

Malayalam Photos

Go to : More Photos