»   » സെക്‌സ്‌ സീന്‍ അസഹനീയം കേറ്റ്‌

സെക്‌സ്‌ സീന്‍ അസഹനീയം കേറ്റ്‌

Posted By:
Subscribe to Filmibeat Malayalam
Kate Winslet
തന്റെ പുതിയ ചിത്രമായ 'റവല്യൂഷണറി റോഡി'ലെ സെക്‌സ്‌ സീന്‍ അസഹനീയമാണെന്ന്‌ കേറ്റ്‌ വിന്‍സ്‌ലെറ്റ്‌.

നായകന്‍ ലിയാനാര്‍ഡോ ഡികാപ്രിയോയുമൊത്ത്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ രംഗങ്ങളാണ്‌ കേറ്റിന്റെ ഉറക്കം കെടുത്തുന്നത്‌. ഇതാദ്യമായല്ല ഡികാപ്രിയോയുമായി കേറ്റ്‌ ഇത്തരമൊരു രംഗത്തില്‍ അഭിനയിക്കുന്നത്‌.

മുപ്പത്തിമൂന്നുകാരിയായ താരം 1997ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്കില്‍ ഡികാപ്രിയോയുമായി ഇഴുകി ചേര്‍ന്ന്‌ അഭിനയിച്ച രംഗങ്ങള്‍ പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. അന്നുണ്ടാകാതിരുന്ന എന്ത്‌ കുഴപ്പമാണ്‌ ഇപ്പോഴെന്ന്‌ മറ്റുള്ളവര്‍ക്ക്‌ സംശയം തോന്നാം!

തന്റെ ഭര്‍ത്താവായ സാം മെന്‍ഡസാണ്‌ റവല്യൂഷണറി റോഡിന്റെ സംവിധായകനെന്നതാണ്‌ താരത്തിന്‌ തലവേദനയായി തീര്‍ന്നിരിയ്‌ക്കുന്നത്‌. സെക്‌സ്‌ രംഗങ്ങള്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍ കിടക്ക പങ്കിടുന്ന ഡികാപ്രിയോയ്‌ക്ക്‌ നിര്‍ദ്ദേശങ്ങള്‍ നല്‌കുന്നത്‌ സാം മെന്‍ഡസാണ്‌. ഭാര്യയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മറ്റും പറഞ്ഞു കൊടുക്കുന്നത്‌ ഭര്‍ത്താവാണെന്ന്‌ ചുരുക്കം.

ചിത്രത്തിന്റെ ഷൂട്ടിംഗ്‌ എങ്ങനെയെങ്കിലും തീര്‍ന്നാല്‍ മതിയെന്നാണ്‌ കേറ്റിന്റെ ഇപ്പോഴത്തെ പ്രാര്‍ത്ഥന. മറ്റൊരു പുരുഷനുമായി കിടക്ക പങ്കിടുന്നത്‌ ഭര്‍ത്താവിനെ അസ്വസ്ഥനാക്കുമോയെന്നും താരത്തിന്‌ പേടിയുണ്ട്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam