ടൈറ്റാനിക് മിനി സ്‌ക്രീനില്‍

യൂറോപ്പിലെ ഏറ്റവും വലിയ കൃത്രിമ ജലസംഭരണിയുള്ള ഹംഗറിയില്‍ ഈ വര്‍ഷം തന്നെ സീരിയലിന്റെ ഷൂട്ടിങ് നടക്കും. ബ്രിട്ടീഷ് ചാനലായ ഐടിവിയാണ് കൂറ്റന്‍ ബജറ്റില്‍ മിനി സീരിസ് ഒരുക്കുന്നത്.
കപ്പല്‍ ദുരന്തമാണ് പ്രമേയമെങ്കിലും ആക്ഷനും ദുരൂഹതയും പ്രണയവുമെല്ലാം സീരിയലിലുണ്ടാവുമെന്ന് ഐടിവി വക്താക്കള്‍ അറിയിച്ചു. ടൈറ്റാനിക്കിന്റെ നൂറാം ദുരന്തവാര്‍ഷികമായ 2012ല്‍ സീരിയലിന്റെ സംപ്രേക്ഷണം ആരംഭിയ്ക്കും. ഒരു മണിക്കൂര്‍ വീതമുള്ള നാല് ഭാഗങ്ങളായിട്ടായിരിക്കും സീരിസ് സംപ്രേക്ഷണം ചെയ്യുക.
1912 ഏപ്രില്‍ 14നാണ് 1517യാത്രക്കാരുമായി ടൈറ്റാനിക്ക് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിത്താണത്. 707 പേരാണ് ദുരത്തില്‍ നിന്നും രക്ഷപ്പെട്ടത്.
അതേ സമയം ജെയിംസ് കാമറൂണിന്റെ ബോക്‌സ് ഓഫീസ് ഹിറ്റായ ടൈറ്റാനിക്ക് 3ഡി പതിപ്പിന്റെ ജോലികളും അണിയറയില്‍ പുരോഗമിയ്ക്കുകയാണ്.


Click it and Unblock the Notifications