twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്‌കാര്‍ സംവിധായകന്റെ ചിത്രം കേരളത്തില്‍

    By Ajith Babu
    |

    Ang Lee’s film to be shot in Kerala
    ബ്രോക്ക്ബാക്ക് മൗണ്ടന്‍, ക്രൗച്ചിങ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍, ഹള്‍ക്ക് തുടങ്ങിയ ലോകപ്രശസ്ത സിനിമകളുടെ സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ ആങ് ലീയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തില്‍.

    ബുക്കര്‍ പുരസ്‌ക്കാരം നേടിയ കനേഡിയന്‍ എഴുത്തുകാരന്‍ 'യാന്‍ മാര്‍ട്ടലി'ന്റെ നോവലിനെ അധികരിച്ച് അതേ പേരില്‍ തന്നെ ഒരുക്കുന്ന 'ലൈഫ് ഓഫ് പൈ' എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടിയാണ് ആങ് ലീ കേരളവും പുതുച്ചേരിയും തിരഞ്ഞെടുത്തിരിയ്ക്കുന്നത്.

    ബുക്കര്‍ പുരസ്‌ക്കാരം നേടിയ കനേഡിയന്‍ എഴുത്തുകാരന്‍ 'യാന്‍ മാര്‍ട്ടലി'ന്റെ നോവലിനെ അധികരിച്ച് അതേ പേരില്‍ തന്നെ ഒരുക്കുന്ന 'ലൈഫ് ഓഫ് പൈ' എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടിയാണ് ആങ് ലീ കേരളവും പുതുച്ചേരിയും തിരഞ്ഞെടുത്തിരിയ്ക്കുന്നത്.

    ഒരു ഇന്ത്യന്‍ യുവാവിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. ദൈവത്തെയും മതത്തെയും കുറിച്ച് വിചിന്തനങ്ങളിലേര്‍പ്പെടുന്ന ഈ നോവലിലെ നായകന്‍ ജനിക്കുന്നത് പുതുച്ചേരിയിലാണ്. നായകന്‍ കുടുംബത്തോടൊപ്പം കാനഡയിലേക്ക് പോവേണ്ടിവരുന്നു. സമുദ്രയാത്രയ്ക്കിടെ കപ്പല്‍ തകര്‍ന്ന് ഒരു ലൈഫ്‌ബോട്ടില്‍ സീബ്ര, കടുവ, ഒറാങ്ഉട്ടാന്‍, കഴുതപ്പുലി എന്നീ ജീവികള്‍ക്കൊപ്പം നായകന് കഴിയേണ്ടിവരുന്നു. തുടര്‍ന്ന് നായകന്‍ നടത്തുന്ന 227 ദിവസത്തെ സാഹസിക യാത്രയാണ് ലൈഫ് ഓഫ് പൈയുടെ പ്രമേയം.

    ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യാനാണ് ആങ് ലീ കേരളത്തിലെത്തുന്നത്. കേരളത്തിലെമ്പാടും യാത്രകള്‍ നടത്തിയതിന് ശേഷമാണ് ആങ് ലീ ലൊക്കേഷനുകള്‍ തിരഞ്ഞെടുത്തത്. ട്വന്റീത് സെഞ്ച്വറി ഫോക്‌സ് നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ തന്നെ ആരംഭിയ്ക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X