»   » സുന്ദരി ബിയോണ്‍സെ; പക്ഷേ കിടപ്പറയില്‍ മേഗന്‍ മതി

സുന്ദരി ബിയോണ്‍സെ; പക്ഷേ കിടപ്പറയില്‍ മേഗന്‍ മതി

Posted By:
Subscribe to Filmibeat Malayalam
Beyonce And Megan Fox,
സംഗീതത്തില്‍ മാത്രമല്ല സൗന്ദര്യത്തിലും പോപ് ഗായിക ബിയോണ്‍സെ നോള്‍സ് മുന്നില്‍. ബ്രിട്ടീഷ് വനിതകള്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ ഏറ്റവും സുന്ദര ശരീരമുള്ള സ്ത്രീയായി തിരഞ്ഞെടുത്ത് ബിയോണ്‍സെയാണ്.

ആരെയും മോഹിപ്പിയ്ക്കുന്ന ബിയോണ്‍സെയുടെ അഴകളവുകള്‍ കൃത്യമാണെന്ന് സര്‍വെയില്‍ പങ്കെടുത്ത സ്ത്രീകള്‍ അഭിപ്രായപ്പെടുന്നു. ട്വിന്റീന്‍ത്ത് സെഞ്ച്വറി ഫോക്‌സ ഹോം എന്റര്‍ടൈയ്ന്‍മെന്റ് നടത്തിയ സര്‍വെയിലാണ് ബിയോണ്‍സെ ഹോളിവുഡിലെ മറ്റ് സുന്ദരിമാരെ പിന്തള്ളി മുന്നിലെത്തിയത്.

എന്നാല്‍ പുരുഷന്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ ഹോളിവുഡ് സുന്ദരിമാരായ ആന്‍ജലീനെ ജൊലിയും മേഗന്‍ ഫോക്‌സുമാണ് മുന്നിലെത്തിയത്. 19 ശതമാനം വീതം പുരുഷന്‍മാരാണ് ഇവര്‍ക്ക് പിന്നില്‍ അണിനിരന്നത്.

അതേ സമയം തങ്ങളുടെ കൂട്ടുകാരികള്‍ അനുവദിയ്ക്കുകയാണെങ്കില്‍ മേഗന്‍ ഫോക്‌സിനൊപ്പം കിടപ്പറ പങ്കിടനാണ് 20 ശതമാനം പുരുഷന്‍മാര്‍ താത്പര്യപ്പെടുന്നത്. ഇക്കാര്യത്തില്‍ മേഗനൊപ്പമെത്താന്‍ ആഞ്ജലീനയ്ക്ക് കഴിഞ്ഞിട്ടില്ല. വിക്ടോറിയ ബെക്കാമും കാറ്റി പ്രൈസിനെയും ഏറ്റവും അസുന്ദര ശരീരമുള്ള സെലിബ്രറ്റികളായി സര്‍വെയില്‍ പങ്കെടുത്തവര്‍ തിരഞ്ഞെടുത്തു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X