»   » ചാര്‍ളി ചാപ്ലിന്റെ പേരക്കുട്ടികള്‍ മുംബൈയില്‍

ചാര്‍ളി ചാപ്ലിന്റെ പേരക്കുട്ടികള്‍ മുംബൈയില്‍

Posted By:
Subscribe to Filmibeat Malayalam
Chaplins granddaughters
വിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ളി ചാപ്ലിന്റെ പേരക്കുട്ടികള്‍ മുംബൈയില്‍. ഒരു സിനിമയുടെ ജോലിയുമായി ബന്ധപ്പെട്ടാണ് ചാപ്ലിന്റെ പേരക്കുട്ടികളായ കാര്‍മെന്‍ ചാപ്ലിനും ഡോളോര്‍സ് ചാപ്ലിനും ഇന്ത്യയിലെത്തിയിരിക്കുന്നത്.

ട്രോമന്‍ കപോടിന്റെ ബ്രേക്ക്ഫാസ്റ്റ് എറ്റ് ടിഫാനീസ് എന്ന കഥ ചലച്ചിത്രമാക്കാനുള്ള തയ്യാറെടുപ്പിലാണിവര്‍. ബോംബെ നൈറ്റ്‌സ് എന്നാണ് ഇവര്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മുംബൈയെ കേന്ദ്രീകരിച്ചാണ് ഈ കഥ നടക്കുന്നത്. മുംബൈയില്‍ത്തന്നെ വച്ച് ചിത്രം ഷൂ്ട്ട് ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കും മറ്റുമായിട്ടാണ് ഇവര്‍ എത്തിയിരിക്കുന്നത്.

കാര്‍മെനാണ് ചിത്രം സംവിധാനം ചെയ്യുന്നത് സഹോദരി ഡോളോര്‍സ് ചിത്രത്തില്‍ അഭിനയിക്കും. കഥയോട് നീതിപുലര്‍ത്തിക്കൊണ്ട് ചിത്രമെടുക്കാനാണ് താല്‍പര്യമെന്നും അതിനാണ് മുംബൈയിലെത്തിയിരിക്കുന്നതെന്നും ചാപ്ലിന്‍ സഹോദരിമാര്‍ പറഞ്ഞു.

കപോടിന്റെ കഥ ഏറെ ഇഷ്ടപ്പെട്ടെന്നും അങ്ങനെ അത് ചലച്ചിത്രമാക്കുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കാര്‍മെന്‍ പറഞ്ഞു. എന്തായാലും മുംബൈകേന്ദ്രീകരിച്ചാണ് കഥയെങ്കിലും ചാപ്ലിന്റെ പേരക്കുട്ടികളുടെ ചിത്രത്തിന് ഇന്ത്യയിലും വലിയ പ്രാധാന്യം ലഭിച്ചേയ്ക്കും.

എന്തായാലും ഒരു കാര്യമുറപ്പാണ് ഒരു വിവാദത്തോടെയാകും ചാപ്ലിന്റെ പേരക്കുട്ടികളുടെ ഷൂട്ടിങും ചിത്രവുമെല്ലാം ഇന്ത്യയില്‍ നടക്കുക. കാരണം അവരുടെ ചിത്രത്തിന്റെ പേര് തന്നെ. ബോംബെ നൈറ്റ്സ് എന്ന പേരുകേള്‍ക്കുന്പോള്‍ത്തന്നെ ശിവസേനയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്കുമെല്ലാം ഹാലിളകുമെന്നകാര്യമുറപ്പാണ്.

ചിത്രത്തിന്റെ പേര് മുംബൈ നൈറ്റ്സ് എന്നാക്കി മാറ്റണമെന്ന് ഉടനെ ആവശ്യം ഉയര്‍ന്നേയ്ക്കാം. എന്തായാലും മുംബൈക്കാരുടെ വികാരം പുറത്തുവരുന്പോള്‍മാത്രമേ ചാപ്ലിന്‍ സിസ്റ്റേഴ്സ് ഇക്കാര്യം മനസ്സിലാക്കാനിടിയുള്ളു.

English summary
Actor, writer and director Charlie Chaplin's granddaughters, Carmen and Dolores Chaplin are planning to collaborate for their own film soon. The film will be based on Breakfast at Tiffany's by Truman Capote. Titled 'Bombay Nights', the film will be shot in Mumbai, India,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam