»   » കേറ്റ്-ഡികാപ്രിയോ മികച്ച പ്രണയജോഡികള്‍

കേറ്റ്-ഡികാപ്രിയോ മികച്ച പ്രണയജോഡികള്‍

Posted By:
Subscribe to Filmibeat Malayalam
Titani
വെള്ളിത്തിരയിലെ എക്കാലത്തെയും മികച്ച പ്രണയനികളെ ബഹുമതി ടൈറ്റാനിക്ക് ജോഡികള്‍ക്ക്. ടൈറ്റാനിക്കിലൂടെ പ്രേക്ഷക മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ കേറ്റ് വിന്‍സ്ലെറ്റ്-ലിയാനാര്‍ഡോ ഡികാപ്രിയോ എന്നിവരെയാണ് ഏറ്റവും മികച്ച പ്രണയ ജോഡികളായി തിരിഞ്ഞെടുത്തിരിയ്ക്കുന്നത്.

1939ല്‍ അമേരിക്കന്‍ ആഭ്യന്തര കലാപത്തിന്റെ പശ്ചാലം പ്രമേയമാക്കി പുറത്തിറങ്ങിയ ക്ലാസിക് ചിത്രം ഗോണ്‍ വിത്ത് ദ വിന്‍ഡില്‍ അഭിനയിച്ച ക്ലര്‍ക്ക് ഗേബിള്‍ - വിവിയന്‍ ലെ ജോഡികളാണ് രണ്ടാമത്.

ചലച്ചിത്രപ്രേമികളെ പങ്കെടുപ്പിച്ചു കൊണ്ട നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ടൈറ്റാനിക്ക് എക്കാലത്തെയും മികച്ച പ്രണയകാവ്യമായി തിരഞ്ഞെടുത്തു.

ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഡികാപ്രിയോ ജാക്ക് എന്ന ദരിദ്ര യുവകാലാകരനെ അവിസ്മരണീയമാക്കിയപ്പോള്‍ റോസ് എന്ന ധനികയായപെണ്‍കുട്ടിയുടെ വേഷത്തില്‍ കേറ്റ് വിന്‍സ്‌ലെറ്റും തിളങ്ങി. ടൈറ്റാനിക്കിന്റെ കന്നിയാത്രയില്‍ ഇവര്‍ തമ്മില്‍ പ്രണയം ഉടലെടുക്കുന്നതും എന്നാല്‍ കപ്പല്‍ച്ചേതം പ്രണയത്തെ ദുരന്തത്തിലാഴ്ത്തുന്നതുമായിരുന്നു സിനിമയുടെ ഇതിവൃത്തം.

ഹോളിവുഡിന്റെ പ്രെറ്റിവുമണായി മാറിയ ജൂലിയ റോബര്‍ട്‌സും റിച്ചാര്‍ഡ് ഗെരെയുമാണ് മൂന്നാമത്തെ പ്രണയജോഡികള്‍. കാള്‍ഗേളും കോടീശ്വരനും തമ്മിലുള്ള പ്രണയമായിരുന്നു പ്രെറ്റിവുമണിന്റെ പശ്ചാത്തലം. അഞ്ച് ലക്ഷം സിനിമാസ്വദകര്‍ എബിസി ടിവി വഴിയും പീപ്പിള്‍ മാഗസിനിലൂടെയുമാണ് മികച്ച പ്രണയജോഡികളെ തിരഞ്ഞെടുത്തത്.

English summary
Leonardo DiCaprio and Kate Winslet's doomed relationship in Titanic has earned them the title of most romantic on-screen couple of all time

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam