»   » ഫ്രെയ്ദയുടെ പ്രതിഫലം; താരസുന്ദരികള്‍ ലജ്ജിക്കും

ഫ്രെയ്ദയുടെ പ്രതിഫലം; താരസുന്ദരികള്‍ ലജ്ജിക്കും

Posted By:
Subscribe to Filmibeat Malayalam
Freida Pinto
അഞ്ചും പത്തും കോടിയുടെ കണക്കില്‍ ഊറ്റം കൊണ്ടിരുന്ന ബോളിവുഡ് താരങ്ങള്‍ ഇപ്പോള്‍ ലജജിയ്ക്കുന്നുണ്ടാവും. സ്ലംഡോഗ് മില്യനെയര്‍ എന്ന ഒറ്റച്ചിത്രത്തിലൂടെ ഹോളിവുഡിന്റെ അനന്തവിഹായസ്സിലേക്ക് പറന്നുയര്‍ന്ന ഫ്രെയ്ദ പിന്റോ വാങ്ങുന്ന പ്രതിഫലമൊക്കെ ബോളിവുഡ് താരങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടാവും

പത്തും ഇരുപതുമൊന്നുമല്ല, മുപ്പത്തിയഞ്ച് കോടി രൂപ നല്‍കി ഒരു ഇന്റര്‍നാഷണല്‍ ബ്രാന്റ് ഫ്രെയ്ദയെ മോഡലാക്കിയെന്നാണ് പുതിയ വിശേഷം. ഇത് സത്യമാണെങ്കില്‍ ഒരിന്ത്യന്‍ സെലിബ്രറ്റി കൈപ്പറ്റുന്ന ഏറ്റവും വലിയ പ്രതിഫലത്തുകയായി ഇത് മാറും.

ഒരു ഇന്ത്യന്‍ ചിത്രത്തിലും അഭിനയിിക്കാതെ ഹോളിവുഡില്‍ പുതിയ ചിത്രങ്ങള്‍, മികച്ച സംവിധായകര്‍, മികച്ച കഥാപാത്രങ്ങള്‍ ഇങ്ങനെയാണ് ഫ്രെയ്ദ വളര്‍ച്ചയുടെ പടവുകള്‍ കയറുന്നത്. അതേസമയം ഫ്രെയ്ദയുടെ ഇന്ത്യയിലെ കാര്യങ്ങള്‍ മാനേജ് ചെയ്യുന്ന ഏജന്‍സിയുടെ എംഡി അനിര്‍ബാന്‍ ദാസ് പുതിയ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കാന്‍ മടിയ്ക്കുകയാണ്. ഇക്കാര്യം പറയേണ്ടത് ഫ്രെയ്ദ തന്നെയാണ് എന്ന നിലപാടിലാണ് ഏജന്‍സി.

വിജയ് മല്യ ഗ്രൂപ്പ് അടുത്തിടെ ഇരുപത്തിയാറ് കോടി രൂപയ്ക്ക് ഇന്ത്യന്‍ കിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണിയുമായി കരാര്‍ ഒപ്പിട്ടത് വലിയ സംഭവമായിട്ടായിരുന്നു മാധ്യമങ്ങള്‍ ആഘോഷിച്ചത്. ഇപ്പോള്‍ പരസ്യത്തില്‍ അഭിനയിക്കാന്‍ ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നതു കത്രീന കൈഫാണ്. ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടിയിട്ടുള്ളത് ഐശ്വര്യ റായിക്കും. എന്നാല്‍ ഫ്രെയ്ദയെന്ന കൊച്ചുപെണ്ണ് ഇതെല്ലാം പഴങ്കഥയാക്കിയിരിക്കുന്നു.

English summary
Freida Pinto is steadily strengthening her position on the international scene. If the grapevine is to be believed, the "Slumdog Milllionaire" actress has signed a two-year endorsement deal with a high fashion apparel brand for USD 7 million

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam