»   » ഞാനൊരു പെണ്ണുപിടിയനായിരുന്നു: അസ്റ്റണ്‍

ഞാനൊരു പെണ്ണുപിടിയനായിരുന്നു: അസ്റ്റണ്‍

Posted By:
Subscribe to Filmibeat Malayalam
Demi Moore wit Ashton
ഭാര്യ ഡെമി മോറിനെ കണ്ടുമുട്ടുന്നതിന് മുമ്പേ താനൊരു വാശിക്കാരനായ പെണ്ണുപിടിയനായിരുന്നുവെന്ന് ഹോളിവുഡ് നടന്‍ അസ്റ്റണ്‍ കുച്ചര്‍.

ഡെമി മോറിനെ കണ്ടുമുട്ടുന്നതിന് മുമ്പ് ഞാന്‍ വാശിയോടെയാണ് ഓരോ സ്ത്രീകളെയും സമീപിച്ചിരുന്നത്. പക്ഷേ അവരെല്ലാം എന്റെ കാര്യത്തില്‍ സ്വയം തെറ്റിദ്ധരിക്കുന്നവരായിരുന്നു, എന്നെ മാറ്റാനുള്ള കഴിവ് ഉണ്ടെന്ന് അവരില്‍ ഓരോരുത്തരും വിചാരിച്ചു.

ശരിയ്ക്കും ഞാനൊരു തെമ്മാടിയായ പെണ്ണുപിടിയനായിരുന്നു. എന്നെ വിവാഹം ചെയ്യാന്‍ കൊള്ളുമായിരുന്നില്ല- മുപ്പത്തിയേഴുകാരനായ താരം സ്വന്തം ഭൂതകാലത്തെക്കുറിച്ച് പറഞ്ഞു.

എന്നാല്‍ ഡെമിയെ കണ്ടുമുട്ടിയതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ഒരു പക്ഷേ എനിക്ക് സ്ത്രീകളോടുള്ള മനോഭാവം കണ്ട് ഡെമിയും വിചാരിച്ചുകാണണം ഞാനൊരു തല്ലിപ്പൊളിയാണെന്ന്.

പക്ഷേ ജീവിത്തില്‍ ഞാനാഗ്രഹിച്ചത് സ്ത്രീ ഡെമി മോര്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കി. അവര്‍ക്കൊപ്പം ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞത് പിന്നീടാണ്- കുച്ചര്‍ പറയുന്നു.

തന്നേക്കാള്‍ 15 വയസ്സ് കൂടുതലുള്ള നടികൂടിയായ ഡെമി മോറിനെ 2005ലാണ് കുച്ചര്‍ വിവാഹം ചെയ്തത്. ഇപ്പോള്‍ ഡെമി മോറിന് 47 വയസ്സാണ് പ്രായം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam