»   »  വുഡ്‌സുമൊത്ത് കഴിഞ്ഞുവെന്ന് അശ്ലീലതാരം

വുഡ്‌സുമൊത്ത് കഴിഞ്ഞുവെന്ന് അശ്ലീലതാരം

Posted By:
Subscribe to Filmibeat Malayalam
Woods and Devon
അടുത്തകാലത്ത് പരസ്ത്രീബന്ധത്തിന്റെ പേരില്‍ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സിനെപ്പോലെ വാര്‍ത്തകളില്‍ ഇടംനേടിയ മറ്റൊരാള്‍ ലോകത്തുണ്ടാവില്ല. അനുദിനം വുഡ്‌സിന്റെ വേലിചാട്ടങ്ങള്‍ വാര്‍ത്തകളായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുറ്റസമ്മതം നടത്തുകയും പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തതോടെ വുഡ്‌സ് എപ്പിസോഡ് കഴിഞ്ഞുവെന്നാണ് എല്ലാവരും കരുതിയത്.

എന്നാല്‍ തീര്‍ന്നില്ലെന്നാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ഏറ്റവും പുതിയതായി ഒരു അശ്ലീല നടിയാണ് വുഡ്‌സിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അശ്ലീലചിത്രങ്ങളില്‍ അഭിനയിക്കുന്ന ഡിവോണ്‍ ജെയിംസെന്ന നടിയാണ് രംഗത്തുള്ളത്.

രണ്ടരവര്‍ഷക്കാലം വുഡ്‌സ് താനുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമാണ് ഡിവോണ്‍ പറയുന്നത്. ഈ വെളിപ്പെടുത്തലിനോട് വുഡ്‌സ് ഇതേവരെ പ്രതികരിച്ചിട്ടില്ല.

ആഗോള കായികരംഗത്തെ സൂപ്പര്‍ത്താരങ്ങളിലൊരാളായ വുഡ്‌സിന്റെ ജീവിതത്തിലുണ്ടായ നാടകീയമായ വഴിത്തിരിവുകളുടെ ഏറ്റവുമൊടുവിലത്തെ സംഭവവികാസമാണ് ഇത്. കഴിഞ്ഞ വര്‍ഷം ഫ്‌ളോറിഡയിലെ വീട്ടുമുറ്റത്ത് വുഡ്‌സിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്നുണ്ടായ അന്വേഷണങ്ങളാണ്, വുഡ്‌സിന്റെ പരസ്ത്രീബന്ധം പുറത്തുകൊണ്ടുവന്നത്.

കായികരംഗത്തെ ഉത്തമ മാതൃകയായി പരിഗണിക്കപ്പെട്ടിരുന്ന വുഡ്‌സിന്റെ മുഖംമൂടി അഴിഞ്ഞുവീണപ്പോള്‍, താരത്തിന് കുറ്റസമ്മതം നടത്താതെ തരമില്ലാതായി. നല്ലൊരു ഭര്‍ത്താവും അച്ഛനുമാവുകയാണ് ഇനി തന്റെ ലക്ഷ്യമെന്നും അതിനായി ഗോള്‍ഫ് തത്കാലം വേണ്ടെന്നുവെക്കുകയാണെന്നും അടുത്തിടെ വുഡ്‌സ് പ്രഖ്യാപിച്ചിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam