»   » റഷ്യന്‍ ചാര സുന്ദരി മാക്സിം കവറില്‍

റഷ്യന്‍ ചാര സുന്ദരി മാക്സിം കവറില്‍

Posted By:
Subscribe to Filmibeat Malayalam
Anna Chapman
ഇക്കഴിഞ്ഞ ജൂണില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് അമേരിക്ക പുറത്താക്കിയ റഷ്യന്‍ സുന്ദരി അന്ന ചാപ്‍മാന്‍ മാക്സിം റഷ്യന്‍ എഡിഷന്റെ കവറില്‍ പ്രത്യക്ഷപ്പെട്ടു.

മാക്സിം കവറില്‍ മാത്രമല്ല അന്ന ഇപ്പോള്‍ പ്രത്യക്ഷപ്പെടുക. പ്രസിഡണ്ട് മെഡവെദേവ് പങ്കെടുക്കുന്ന റോക്കറ്റ് ലോഞ്ചിംഗ് ചടങ്ങിലും മറ്റ് അവാര്‍ഡ് ദാന ചടങ്ങുകളിലും ഒക്കെ ഇപ്പോള്‍ അന്ന പങ്കെടുക്കുന്നത് കാണാം.

അന്ന മാക്സിമിന്റെ കവറില്‍ പ്രത്യക്ഷപ്പെട്ടത് ഇപ്പോള്‍ റഷ്യയില്‍ വന്‍ വാര്‍ത്ത ആയിരിയ്ക്കുകയാണ്. എല്ലാ വാര്‍ത്താ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ 28 കാരിയുടെ സൗന്ദര്യം പല കണ്ണുകളില്‍ കാണുകയാണ് മാദ്ധ്യമങ്ങള്‍. ചലച്ചിത്ര - മോഡലിംഗ് രംങ്ങളിലേയ്ക്ക് പ്രവേശിയ്ക്കുകയാണ് അന്ന. അതിന് മാക്സിം ഒരു നല്ല തുടക്കമാവുകയാണ്.

അന്നയുടെ ഉന്നത ബന്ധങ്ങള്‍ എന്താണെന്ന് അങ്ങനെ ആര്‍ക്കും അറിയില്ല. ചാര വനിതയാണെന്ന് ആരോപിച്ച് അമേരിക്കയില്‍ പിടികൂടിയതിന് ശേഷം സര്‍ക്കാരുകള്‍ തമ്മില്‍ ഉണ്ടാക്കിയ ഒരു കുറ്റവാളി കൈമാറ്റ കരാറനുസരിച്ചാണ് അന്ന റഷ്യയില്‍ എത്തിയത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam