twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചരിത്രമെഴുതാനായി ടൈറ്റാനിക് വീണ്ടും

    By Ajith Babu
    |

    Titanic
    ലോകസിനിമ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റായ ടൈറ്റാനിക്ക് വീണ്ടും തിയറ്ററുകളിലേക്ക്. ലോകം ഇന്നും നടുക്കത്തോടെ മാത്രം ഓര്‍ക്കുന്ന കപ്പല്‍ ദുരന്തത്തിന്റെ നൂറം വാര്‍ഷികത്തോടനുബന്ധിച്ചാണ് ടൈറ്റാനിക്കിന്റെ ത്രിമാന പതിപ്പ് തിയറ്ററുകൡലെത്തുന്നത്.

    15 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ഈ ജെയിംസ് കാമറൂണ്‍ ചിത്രം ബോക്‌സ് ഓഫീസിലും ഓസ്‌കാര്‍ വേദിയിലും ഒരുപോലെ ചരിത്രം സൃഷ്ടിച്ചിരുന്നു

    കപ്പല്‍ ദുരന്തത്തെ പ്രണയകഥയുമായി ഇഴ ചേര്‍ത്തൊരുക്കിയ ചിത്രം ലോകമെമ്പാടുമായി 1.2 ബില്യണ്‍ ഡോളറാണ് വാരിക്കൂട്ടിയത്. ജെയിംസ് കാമറൂണിന്റെ തന്നെ അവതാര്‍ മാത്രമാണ് ബോക്‌സ് ഓഫീസ് കളക്ഷനില്‍ ടൈറ്റാനിക്കിന് മുന്നില്‍ നില്‍ക്കുന്നത്. 11 ഓസ്‌കാറുകള്‍ നേടി പുരസ്‌കാരവേദിയിലും ടൈറ്റാനിക് മിന്നിത്തിളങ്ങി.

    ലിയാനാഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും മത്സരിച്ചഭിനയിച്ച ടൈറ്റാനിക്കിന്റെ 3ഡി പതിപ്പ് ഇന്ത്യയുള്‍പ്പെടയുള്ള രാജ്യങ്ങളില്‍ ഏപില്‍ 5നാണ് തിയറ്ററുകളിലെത്തുന്നത്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യുന്നുണ്ട്. ചിത3ം 3ഡിയിലേക്ക് മാറ്റുന്നതിന് 15 മില്യണ്‍ ഡോളര്‍ ചെലവ് വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

    ടൈറ്റാനിക്കിന്റെ പരസ്യപ്രചാരണവുമായി ചിത്രത്തിന്റെ നിര്‍മാതാവായ ജോണ്‍ ലാന്‍ഡു കഴിഞ്ഞ ദിവസം മുംബൈയിലെത്തിയിരുന്നു. ഇവിടെ നടന്ന പരിപാടിയില്‍ 45 മിനിറ്റ് നേരം ടൈറ്റാനിക്കിന്റെ 3ഡി പതിപ്പ് പ്രദര്‍ശിപ്പിയ്ക്കുകയും ചെയ്തു.

    1912 ഏപ്രില്‍ 12നാണ് 1500 പേരുമായി ടൈറ്റാനിക്ക് കപ്പല്‍ അറ്റ്‌ലാന്റിക്കിന്റെ അഗാധതയിലേക്ക് മുങ്ങിത്താഴ്ന്നത്.

    English summary
    Here’s another Hollywood first for India, as Titanic 3D producer John Landau gets an exclusive 30-minute footage of the film to the country on March 22, before its worldwide release on April 4.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X