»   » ബ്രാഞ്ചലീന ഇപ്പോഴും ഒരുമിച്ച് തന്നെ

ബ്രാഞ്ചലീന ഇപ്പോഴും ഒരുമിച്ച് തന്നെ

Posted By:
Subscribe to Filmibeat Malayalam
Brangelina split rumours not true?
ബ്രാഡ് പിറ്റും ആഞ്ചലീന ജൊളിയും പിരിയുന്നു? ഹോളിവുഡില്‍ ഇന്നത്തെ ഏറ്റവും ചൂടുള്ള വാര്‍ത്ത ഇത് തന്നെ. ഏറ്റവും മനോഹര ദമ്പതികള്‍ എന്ന് വിശേഷിപ്പിയ്ക്കപ്പെട്ട ഈ താരദമ്പതികള്‍ വേര്‍പിരിയാനൊരുങ്ങുന്നു എന്ന അഭ്യൂഹം കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് മാധ്യമങ്ങളാണ് പുറത്തുവിട്ടത്.

ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മൂലം അഞ്ച വര്‍ഷം നീണ്ട സഹവാസം അവസാനിപ്പിയ്ക്കാന്‍ തീരുമാനിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തമ്മില്‍ കല്യാണമൊന്നും കഴിച്ചിട്ടില്ലെങ്കിലും 330 മില്യണ്‍ ഡോളറിന്റെ വേര്‍പിരിയല്‍ കരാറില്‍ ഇരുവരും ഒപ്പുവെച്ചുവെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതെല്ലാം വെറും പതിവ് ഗോസിപ്പുകളാണെന്നാണ് ഇരുവരോടും അടുത്തുള്ള വൃത്തങ്ങള്‍ പറയുന്നത്.

മുന്‍ ഭാര്യ ജെന്നിഫര്‍ ആനിസ്റ്റനൊപ്പം ബ്രാഡിനെ കാണുമ്പോള്‍, ബ്രാഡ്-ജൊളി ദമ്പതികള്‍ തമ്മില്‍ ഏറെ നാള്‍ കാണാതിരിയ്ക്കുമ്പോള്‍ ഇത്തരം ഗോസിപ്പുകള്‍ പരക്കാറുണ്ട്. അത്തരം ഒന്നായേ പുതിയ വേര്‍പിരിയില്‍ വാര്‍ത്തയെയും കണ്ടാല്‍ മതിയെന്ന് അവര്‍ പറയുന്നു.

2004ല്‍ പുറത്തിറങ്ങിയ 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് സ്മിത്ത്' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ബ്രാഡുമായി ആഞ്ചലീന പ്രണയത്തിലാവുന്നത്. നടി ജെന്നിഫര്‍ ആനിസ്റ്റണുമായുള്ള നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച ശേഷമായിരുന്നു ബ്രാഡ് ആഞ്ചലീനയ്‌ക്കൊപ്പം സഹവാസം തുടങ്ങിയത്. അപ്പോഴേക്കും ആഞ്ചലീനയും രണ്ട് വിവാഹമോചനങ്ങള്‍ നേടിയിരുന്നു. ദത്തെടുത്ത മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് കുട്ടികളെയാണ് ഇരുവരും ചേര്‍ന്ന് വളര്‍ത്തുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos