»   » അബുവിന് പിന്നാലെ ഡാം 999നും പുറത്ത്

അബുവിന് പിന്നാലെ ഡാം 999നും പുറത്ത്

Posted By:
Subscribe to Filmibeat Malayalam
Dam 999
ലോസ് ആഞ്ചലസ്: എണ്‍പത്തിനാലാമത് ഓസ്്കാര്‍ പുരസ്‌കാരത്തിനുള്ള അവസാന നാമനിര്‍ദ്ദേശ പട്ടിക പുറത്തുവന്നതോടെ ഇന്ത്യയ്ക്ക് നിരാശ. സോഹന്‍ റോയിയുടെ ഡാം 999ന് ഒരൊറ്റ നോമിനേഷന്‍ പോലും നേടാനാവാതെ പോയതാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്. മികച്ച പശ്ചാത്തല സംഗീത വിഭാഗത്തിലായിരുന്നു ഡാം 999 മത്സരിച്ചത്. ഇന്ത്യയുടെ മറ്റൊരു ഓസ്കാര്‍ പ്രതീക്ഷയായിരുന്ന ആദാമിന്റെ മകന്‍ അബു നേരത്തെ തന്നെ മത്സരത്തില്‍ നിന്നും പുറത്തായിരുന്നു.

മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ത്രീഡി ചിത്രമായ ഹ്യൂഗൊയ്ക്കാണ് ഏറ്റവും കൂടുതല്‍ നോമിനേഷന്‍ ലഭിച്ചത്. പതിനൊന്നു നോമിനേഷനുകള്‍ ഹ്യൂഗൊയ്ക്കു ലഭിച്ചു. 10 നോമിനേഷനുകളുമായി നിശബ്ദ ചിത്രമായ ദ് ആര്‍ട്ടിസ്റ്റ് തൊട്ടുപിന്നില്‍ നില്‍ക്കുന്നു.

മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നീ നോമിനേഷനുകള്‍ ഹ്യൂഗൊയ്ക്കു ലഭിച്ചു. ദ് ആര്‍ട്ടിസ്റ്റിനും മികച്ച ചിത്രത്തിനുള്ള നോമിനേഷനുണ്ട്. കൂടാതെ മികച്ച സംവിധായകന്‍, നടന്‍ , നടി എന്നീ നോമിനേഷനുകളും ഈ ചിത്രത്തിനുണ്ട്.

ഗാരി ഓള്‍ഡ് മാന്‍, ബ്രാഡ് പിറ്റി എന്നിവര്‍ക്കും മികച്ച നടനുള്ള നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. മെര്‍ലിന്‍ മണ്‍റോയായി തകര്‍ത്തഭിനയിച്ച മൈക്കലേ വില്യംസ്, ഗ്ലെന്‍ ക്ലോസ്, വയോള ഡേവിസ്, റൂണി മാരാ എന്നിവരാണ് ഓസ്‌കാര്‍ പുരസ്‌കാരത്തിനായി മത്സരിയ്ക്കുന്ന നടിമാരില്‍ ശ്രദ്ധേയര്‍.

ദ് ഹെല്‍പ്, മണി ബോള്‍സ്, വാര്‍ ഹോഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ആറു നോമിനേഷനുകള്‍ വീതമുണ്ട്. ലോസ് ഏന്‍ജലസ് ബവെര്‍ലി ഹില്‍സിലെ സാമുവല്‍ ഗോള്‍വിന്‍ തീയെറ്ററില്‍ ടോം ഷെറാക്കും ജനിഫര്‍ ലോറന്‍സും ചേര്‍ന്നാണ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 26നാണ് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം നടക്കുക.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam