»   » മീന്‍പിടുത്തത്തിന് അടിവസ്ത്രവും ഹീല്‍സും

മീന്‍പിടുത്തത്തിന് അടിവസ്ത്രവും ഹീല്‍സും

Posted By:
Subscribe to Filmibeat Malayalam
Gaga
എക്‌സന്‍ട്രിക്കായി വസ്ത്രം ധരിയ്ക്കുന്ന കാര്യത്തില്‍ കുപ്രസിദ്ധയാണ് പോപ് സ്റ്റാര്‍ ലേഡി ഗാഗ. അത് അവധിക്കാല ആഘോഷങ്ങള്‍ക്കിടയിലാണെങ്കില്‍പ്പോലും നാലാള്‍ നോക്കുന്ന രീതിയില്‍ത്തന്നെ വസ്ത്രധാരണം നടത്തണമെന്ന് ഗാഗയ്ക്ക് നിര്‍ബ്ബന്ധവുമാണ്.

തുണിയോടുള്ള അലര്‍ജി വ്യക്തമാക്കുന്ന രീതിയില്‍ അടുത്തിടെ ഗാഗ വീണ്ടും പ്രത്യക്ഷപ്പെട്ടു. ന്യൂസിലാന്റിലെ ഒരു കടലോരത്ത് വിനോദത്തിന് പോയപ്പോഴായിരുന്നു ഇത്.

അടിവസ്ത്രങ്ങളും ഒരു ഹൈഹീല്‍ ചെരുപ്പുമിട്ടാണ് ഗാഗ കടലില്‍ മീന്‍പിടിക്കാനിറങ്ങിയത്. ഹീല്‍ എന്നുപറയുമ്പോള്‍ മിനിമം എട്ട് ഇഞ്ച് ഉയരം അതാണ് ഗാഗയുടെ കണക്ക്. അടിവസ്ത്രങ്ങളാണെങ്കില്‍ വളരെ കുറച്ച് തുണിമാത്രം ഉപയോഗിച്ചത് അതാണ് ഗാഗയ്ക്ക് പ്രിയം.

എന്തായാലും കടല്‍ത്തീരത്തെത്തിയവര്‍ക്കൊക്കെ അടിവസ്ത്രത്തില്‍ ഹൈ ഹീല്‍സുമിട്ട് ചൂണ്ടിയിടുന്ന ഗാഗയെ കാണാനൊത്തുവെന്ന് ചുരുക്കം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam