»   » ആക്ഷന്‍ സിനിമകളോട് ജാക്കി വിടപറയുന്നു

ആക്ഷന്‍ സിനിമകളോട് ജാക്കി വിടപറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഇടിപ്പടങ്ങളില്‍ മേലില്‍ അഭിനയിക്കില്ലെന്ന് യൂണിവേഴ്‌സല്‍ ആക്ഷന്‍ സ്റ്റാര്‍ ജാക്കിച്ചാന്‍. ഇനി വരുന്ന സിനിമകളില്‍ കാര്യമായ ആക്ഷന്‍ പ്രതീക്ഷിയ്‌ക്കേണ്ടെന്നും ഹോങ്കോങ് താരം വ്യക്തമാക്കി. അമ്പത്തിയഞ്ചുകാരനായ ജാക്കിച്ചാന്‍ ഹെറാള്‍ഡ് സണിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മനസ്സു തുറന്നത്.

Jackie Chan
കുങ്ഫു ആക്ഷന്‍ ചെയ്യാന്‍ പറ്റിയ പ്രായമല്ല ഇപ്പോള്‍ തനിയ്‌ക്കെന്നും സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ദേഹമാസമകലം വേദനിയ്ക്കുകയാണെന്നും ജാക്കിച്ചാന്‍ പറയുന്നു.

മാര്‍ഷല്‍ ആര്‍ട്‌സ് ആക്ഷന്‍ മൂവികളിലൂടെ പ്രശസ്തനായ ജാക്കിയുടെ പ്രഖ്യാപനം കോടിക്കണക്കിന് വരുന്ന ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.

പോലീസ് സ്‌റ്റോറി സീരിസിലുള്ള സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിയ്ക്കുമ്പോഴാണ് ഏറ്റവുമധികം കഷ്ടപ്പാട് അനുഭവിച്ചതെന്ന കാര്യവും ജാക്കി ഓര്‍മ്മിച്ചു. ഷൂട്ടിങിനിടെ പരിക്കേറ്റപ്പോള്‍ താന്‍ മരിച്ചുപോവുമെന്നാണ് കരുതിയതെന്നും ജാക്കി പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam