»   » പാരീസിനായി ഡൗഗ് ചെലവിട്ടത് 20ലക്ഷം ഡോളര്‍

പാരീസിനായി ഡൗഗ് ചെലവിട്ടത് 20ലക്ഷം ഡോളര്‍

Posted By:
Subscribe to Filmibeat Malayalam
Paris Hilton, Doug Reinhardt
ഫ്രഞ്ച് ബേസ് ബാള്‍ കളിക്കാരനായ ഡൗഗ് റെയ്‍ന്‍ഹാട്ട് കഴിഞ്ഞ 18 മാസത്തെ പ്രമയത്തിനായി ചെലവഴിച്ചത് 20 ലക്ഷം ഡോളറാണ് !! കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നോ? പ്രണയിനി പാരീസ് ഹില്‍ട്ടനാണെങ്കില്‍ ഇതൊക്കെ വേണ്ടിവരും. ഇരുവരും കൂടി ഒരുമിച്ചുള്ളപ്പോള്‍ ഒരിയ്ക്കല്‍ പോലും പാരീസ് തന്റെ വാലറ്റ് തുറന്നിട്ടില്ലത്രെ. ഒരു കാപ്പിയ്ക്ക് പോലും പണം കൊടുത്തത് ഡൗഗ് റെയ്‍ന്‍ഹാട്ട് ആണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

ഡൗഗ് റെയ്‍ന്‍ഹാട്ട് തന്നെയാണ് ഇക്കാര്യം ഒരു മാസികയോട് വെളിപ്പെടുത്തിയിരിയ്ക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രണയം പൊളിഞ്ഞിട്ട് ആഴ്ചകളേ ആയുള്ളൂ. അതിനിടയിലാണ് ഡൗഗ് റെയ്‍ന്‍ഹാട്ട് ഈ വെളിപ്പെടുത്തലുമായി വന്നത്. ഇനി ഇതിനെക്കുറിച്ച് പാരീസ് എന്താണ് പറയാന്‍ പോകുന്നതെന്ന് കണ്ടറിയണം.

പാരീസിന്റെ ആഭരണക്കൊതി മുന്‍ കാമുകന്മാര്‍ക്കെല്ലാം അറിയാവുന്നതാണ്. അതുകൊണ്ട് അവരൊന്നും ഇത് കേട്ട് ഞെട്ടില്ല. പോക്കറ്റ് പലതവണ കാലി ആയതായിരിയ്ക്കുമല്ലോ.

പാവം ഡൗഗ് റെയ്‍ന്‍ഹാട്ട് ചെയ്തത് എന്തെന്നോ. അയാളുടെ അമേരിക്കന്‍ എക്സ്പ്രസ് ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ പാരീസിനേയും ചേര്‍ത്തു. പാരീസിന് അത് ഇഷ്ടം പോലെ ഉപയോഗിയ്ക്കാനുള്ള സ്വാതന്ത്ര്യവും നല്‍കി. പോരേ പൂരം. പാരീസിനെവിടെ പോണമെങ്കിലും ഒരു പരിഭവും കൂടാതെ ഡൗഗ് റെയ്‍ന്‍ഹാട്ട് സ്വന്തം കുടുംബത്തിന്റെ ജെറ്റ് വിമാനവും നല്‍കി. പാരീസ് ഹില്‍ട്ടന്‍ ഒറ്റയ്ക്കാണ് യാത്രയെങ്കില്‍ പോലും ജെറ്റ് വിട്ടുകൊടുക്കാന്‍ ഡൗഗ് റെയ്‍ന്‍ഹാട്ടിന് ഒരു അലോസരവും ഉണ്ടായില്ല.

ഇത്രയൊക്കെ ചെയ്തിട്ടും പാലീസ് 20 ലക്ഷം ഡോളരല്ലേ ചെലവഴിച്ചുള്ളു എന്ന് സമാധാനിയ്ക്കുകയായിരിയ്ക്കും നല്ലതെന്ന് തോന്നുന്നു. എന്നാലും ഇത്ര മണ്ടന്‍ കാമുകര്‍ ഉണ്ടാകുമോ എന്നായിരിയ്ക്കും ചിന്തിയ്ക്കുന്നത്. ഉണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.

ഡൗഗ് റെയ്‍ന്‍ഹാട്ടുമായി ഇനി ഒരു ബന്ധവും ഇല്ലെന്നും ആ പഴയകാലത്തെക്കുറിച്ച് തനിയ്ക്ക് ഒരോര്‍മ്മയും ഇല്ലെന്നുമാണ് ഇപ്പോള്‍ പാരീസ് പറയുന്നത്. കഴിഞ്ഞ ദിവസം പാരീസിന്റെ മാനേജരാണ് ഇക്കാര്യം അന്തിപ്പത്രക്കാരെ അറിയിച്ചത്.

എന്തായാലും ഈ പിരിയലില്‍ ഡൗഗ് ഇപ്പോള്‍ വളരെ സന്തുഷ്ടനാണത്രെ.

വൈകാതെ ഇരുവരും തമ്മിലുള്ള സെക്സ് വീഡിയൊ പാരീസ് ആര്‍ക്കെങ്കിലും വില്‍ക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam