»   » 84ല്‍ ഹെഫ്നര്‍ വിവാഹത്തിനൊരുങ്ങുന്നു

84ല്‍ ഹെഫ്നര്‍ വിവാഹത്തിനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Hugh Hefner with his HOT fiancee Crystal Harris
ഈ ബോയ് ആളൊരു പുലി തന്നെ. പ്ലേ ബോയ് മാഗസിന്‍ മുതലാളി ഹഗ് ഹെഫ്‌നറുടെ കാര്യമാണ് പറഞ്ഞുവരുന്നത്. പ്രായം എണ്‍പത്തിനാലായിട്ടും പുള്ളിയുടെ റൊമാന്‍സിന് ഒട്ടുംകുറവില്ല. റൊമാന്‍സ് മാത്രമല്ല, കാമുകിയെ വിവാഹം ചെയ്യാനും തീരുമാനിച്ചിരിയ്ക്കുകയാണ് അശ്ലീല വ്യാപാരത്തിന്റെ ഈ തലതൊട്ടപ്പന്‍.

ക്രിസ്മസ് രാവില്‍ കാമുകിയായ 24 കാരി ക്രിസ്റ്റല്‍ ഹാരിസിന് മോതിരമിടുന്ന കാര്യം ഹഫ്‌നര്‍ ട്വിറ്ററിലൂടെയാണ് ലോകത്തെ അറിയിച്ചത്. പറഞ്ഞപോലെ ഒരു സിനിമയൊക്കെ കണ്ട് റൊമാന്‍സ് മൂഡിലായതിന് ശേഷമാണ് രണ്ട് വര്‍ഷം കാമുകി പദമലങ്കരിച്ച ക്രിസ്റ്റലിന്റെ വിരലില്‍ ഹഫ്‌നര്‍ മോതിരമിട്ടത്.

നേരത്തെ രണ്ട് തവണ വിവാഹം കഴിച്ചിട്ടുള്ള ഹെഫ്‌നര്‍ വര്‍ഷങ്ങളായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ്. മില്‍ഡ്രസ് വില്യംസാണ് ആദ്യഭാര്യ. 1959ല്‍ നടന്ന വിവാഹത്തിന്
പത്ത് വര്‍ഷമായിരുന്നു ആയുസ്സുണ്ടായിരുന്നത്. 1989ല്‍ പ്രസിദ്ധ മോഡല്‍ കിംബെര്‍ളി കോണ്‍റാഡുമായി ജീവിതം തുടങ്ങിയെങ്കിലും അതും ഈയിടെ അവസാനിച്ചു. ഇടക്കാലത്ത് ഇരട്ടകളായ പെമ്പിള്ളാരും ഹഫ്‌നറുടെ കാമുകിമാരായി ഉണ്ടായിരുന്നു. പ്രായമെന്നാല്‍ വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുകയാണ് പ്ലേ ബോയ് മുതലാളി.

English summary
Hugh Hefner, the twice-married founder of Playboy, is taking the plunge again.Hefner, 84, said on Saturday in a Twitter posting that he and girlfriend Crystal Harris, 24, got engaged on Friday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X