»   » റഹ്മാന് രണ്ട് ഓസ്‌കാര്‍ നോമിനേഷനുകള്‍

റഹ്മാന് രണ്ട് ഓസ്‌കാര്‍ നോമിനേഷനുകള്‍

Posted By:
Subscribe to Filmibeat Malayalam
AR Rahman
ലോസ് ആഞ്ചലസ്: ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ വീണ്ടും ഓസ്‌കാറിനരികെ. രണ്ട് ഓസ്‌കാര്‍ നോമിനേഷനുകളാണ് മദ്രാസ് മൊസാര്‍ട്ടിന് ലഭിച്ചിരിയ്ക്കുന്നത്. ഡാനി ബോയല്‍ സംവിധാനം നിര്‍വഹിച്ച '127 അവേഴ്‌സ്' എന്ന ഹോളിവുഡ് ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനും, അതേ ചിത്രത്തിലെ 'ഇഫ് ഐ റൈസ്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതസംവിധാനത്തിനുമാണ് 83ാമത് ഓസ്‌കാര്‍ അവാര്‍ഡിന്റെ നോമിനേഷന്‍ റഹ്മാന് ലഭിച്ചിരിക്കുന്നത്.

സ്ലം ഡോഗ് മില്യനെയര്‍' എന്ന ചിത്രത്തിലെ 'ജയ് ഹോ' എന്ന ഗാനത്തിന് 2009ല്‍ ഇരട്ട ഓസ്‌കാര്‍ റഹ്മാന്‍ നേടിയിരുന്നു.ഡാനി ബോയല്‍ തന്നെയാണ് സ്ലം ഡോഗ് മില്യനെയറും സംവിധാനം ചെയ്തത്.

ഫെബ്രുവരി 27നാണ് ഓസ്‌കാര്‍ അവാര്‍ഡുദാന ചടങ്ങുകള്‍. ദ് കിങ്‌സ് സ്പീച്ച് ആണ് ഇത്തവണ ഏറ്റവുമധികം നോമിനേഷന്‍ നേടിയ ചിത്രം മികച്ച ചിത്രം, സംവിധായകന്‍, നടന്‍, സഹനടന്‍, സഹനടി തുടങ്ങിയവ ഉള്‍പ്പെടെ 12 നോമിനേഷനുകളാണ് ദി കിങ്‌സ് സീപിച്ചിന് ലഭിച്ചിരിയ്ക്കുന്നത്.

പത്തു നോമിനേഷനുകളുമായി 'ട്രു ഗ്രിറ്റ്, എട്ടു വീതം നോമിനേഷനു കളുമായി 'ദ് സോഷ്യല്‍ നെറ്റ് വര്‍ക്, 'ഇന്‍സെപ്ഷന്‍ എന്നിവ പിന്നിലുണ്ട് മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ ലഭിച്ചിരിയ്ക്കുന്നത് 127 അവേഴ്‌സ്, ബ്ലാക്ക് സ്വാന്‍, ദ് ഫൈറ്റര്‍, ഇന്‍സെപ്ഷന്‍, ദ് കിഡ്‌സ് ആര്‍ ഓള്‍റൈറ്റ്, ദ് കിങ്‌സ് സ്പീച്ച്, ദ് സോഷ്യല്‍ നെറ്റ് വര്‍ക്ക്, ടോയ് സ്‌റ്റോറി 3, ട്രൂ ഗ്രിറ്റ്, വിന്റേഴ്‌സ് ബോണ്‍ എന്നിവയ്ക്കാണ്.

English summary
After his double win at the2009 Academy awards, music maestro A R Rahman has a chance torepeat the feat this year winning two Oscar nominations forhis music in Danny Boyle''s film ''127 Hours''

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam