»   » അര്‍നോള്‍ഡിന് സര്‍ക്കാര്‍ ചെലവില്‍ പെന്പിള്ളാര്‍

അര്‍നോള്‍ഡിന് സര്‍ക്കാര്‍ ചെലവില്‍ പെന്പിള്ളാര്‍

Posted By:
Subscribe to Filmibeat Malayalam
Arnold Schwarzenegger
ജാരസന്തതി വിവാദത്തില്‍ കുടുങ്ങിയ ഹോളിവുഡ് താരവും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍. തന്റെ വിവാഹേതര ബന്ധങ്ങള്‍ രഹസ്യമാക്കിവെയ്ക്കാന്‍ അര്‍നോള്‍ഡ് നികുതിപ്പണം ഉപയോഗിച്ചുവെന്നാണ് ആരോപണം. ടെര്‍മിനേറ്റര്‍ താരത്തിന്റെ മുന്‍ സെക്യൂരിറ്റി സൂപ്പര്‍വൈസറായ വില്യം ടെയ്‌ലറാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്.

കാലിഫോര്‍ണിയയിലെ ഹൈവേ പെട്രോള്‍ ഓഫീസര്‍മാര്‍ ഔദ്യോഗിക വാഹനങ്ങളില്‍ 18നും 25നും ഇടയില്‍ പ്രായമുള്ള അല്‍പവസ്ത്രധാരികളായ പെണ്‍കുട്ടികളെ അര്‍നോള്‍ഡിന്റെ മുറിയില്‍ പതിവായി എത്തിച്ചുകൊടുത്തിരുന്നുവെന്ന് വില്യം വെളിപ്പെടുത്തുന്നു.

ഹോട്ടല്‍ ജീവനക്കാര്‍ക്കും അര്‍നോള്‍ഡിന്റെ ഓഫീസിലുള്ളവര്‍ക്കും ഇക്കാര്യം അറിയാമായിരുന്നു. എന്നാല്‍ ഭയം മൂലം അവരൊന്നും പുറത്തുപറഞ്ഞിരുന്നില്ല. ആരോപണത്തിന്‍മേല്‍ ഷ്വാസ്‌നെഗര്‍ക്കെതിരെ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ വേലക്കാരിയില്‍ കുട്ടിയുണ്ടെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പിണങ്ങിപ്പോയ ഭാര്യ മരിയ ഷ്രിവറില്‍ നിന്നു വിവാഹമോചനം നേടണമെങ്കില്‍ കുറഞ്ഞ് 20 കോടി യുഎസ് ഡോളറെങ്കിലും അര്‍നോള്‍ഡ് നഷ്ടപെടുത്തേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

താരദമ്പതികളുടെ പേരില്‍ 40 കോടി ഡോളറിന്റെ സ്വത്തുവകകളാണുള്ളത്. ഇതു തുല്യമായി വീതിക്കണമെന്നാണ് ഷ്രിവറിന്റെ ആവശ്യം. ഒരു ബ്രിട്ടീഷ് വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

English summary
Arnold Schwarzenegger is reportedly being investigated by California Attorney General’s office over claims the former governor used state-funded security measures to cover up his “many sexual liaisons”.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam