»   » മരുന്നടി ലിന്‍ഡ്‌സേ വീണ്ടും കുരുക്കില്‍

മരുന്നടി ലിന്‍ഡ്‌സേ വീണ്ടും കുരുക്കില്‍

Posted By:
Subscribe to Filmibeat Malayalam
Lindsay Lohan
ഹോളിവുഡ് താരം ലിന്‍ഡ്‌സെ ലോഹന്‍ മയക്കുമരുന്ന് കുത്തിവെയ്ക്കുന്ന ചിത്രം പുറത്ത്. മയക്കുമരുന്നു കേസില്‍ 15 മണിക്കൂര്‍ തടവില്‍ കഴിഞ്ഞ ലോഹന്‍ മൂന്നുലക്ഷം ഡോളര്‍ ജാമ്യത്തുക കെട്ടിവെച്ച വെള്ളിയാഴ്ചയാണ് മോചനം നേടിയത്.

ജയിലില്‍ നിന്നു പുറത്തുവന്നു മണിക്കൂറുകള്‍ക്കകം പകര്‍ത്തിയ ചിത്രമാണ് ലോഹനെ വീണ്ടും കുരുക്കിലാക്കിയിരിക്കുന്നത്. ന്യൂസ് ഓഫ് ദ വേള്‍ഡ്' പത്രമാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

അതേ സമയം ലിന്‍ഡ്‌സെ ഉപയോഗിച്ചിരിക്കുന്നസിറിഞ്ചില്‍ എന്താണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കൊക്കെയ്‌നോ അതുപോലുള്ള മറ്റേതെങ്കിലും മയക്കുമരുന്നോ ആകുമെന്നു കരുതപ്പെടുന്നു.

മദ്യപിച്ചു കാറോടിച്ചതിനും മയക്കുമരുന്നു കൈവശം വച്ചതിനും മൂന്നുതവണ ലോഹന്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനു മൂന്നുമാസം ജയില്‍ശിക്ഷ ലഭിച്ച ലോഹന്‍ രണ്ടാഴ്ച തടവില്‍ കഴിഞ്ഞിരുന്നു. ജയിലിലെ സ്ഥലപരിമിതി മൂലം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവരെ മോചിപ്പിക്കുകയായിരുന്നു.

മയക്കുമരുന്ന് ഉപയോഗിക്കുന്ന ദുശ്ശീലത്തില്‍നിന്നും താന്‍ കയകയറാന്‍ ശ്രമിക്കുകയാണെ'ന്ന് 24 കാരിയായ ലിന്‍സെ ട്വിറ്ററില്‍ ഈയിടെ എഴുതിയിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam