»   » ട്രാന്‍സ്‌ഫോര്‍മേഴ്‌സ് 3യില്‍ മേഗന് പകരം റോസി?

ട്രാന്‍സ്‌ഫോര്‍മേഴ്‌സ് 3യില്‍ മേഗന് പകരം റോസി?

Posted By:
Subscribe to Filmibeat Malayalam
Rosie Huntington
ട്രാന്‍സ്‌ഫോമേഴ്‌സ് സീരിസിലെ മൂന്നാം ഭാഗത്തില്‍ മേഗന്‍ ഫോക്‌സിന് പകരം ഇംഗ്ലീഷ് ഹോട്ടി റോസി ഹണ്ടിങ്ടണിനെ നായികയായേക്കും. പ്രശസ്ത അടിവസ്ത്ര നിര്‍മാതാക്കളായ 'വിക്ടോറിയ സീക്രട്ടി'ന്റെ സൂപ്പര്‍ മോഡലായി പ്രശസ്തിയാര്‍ജ്ജിച്ച റോസിയ്ക്ക ഹോളിവുഡില്‍ ലഭിയ്ക്കുന്ന ആദ്യത്തെ വമ്പന്‍ അവസരമാണിത്. ഹോളിവുഡിലെ ആക്ഷന്‍ താരം ജാസണ്‍ സ്റ്റാതത്തിന്റെ കാമുകി കൂടിയാണ് റോസി.

സംവിധായകന്‍ മൈക്കല്‍ ബേയുമായി തര്‍ക്കങ്ങളെ തുടര്‍ന്നാണ് മേഗന്‍ ഫോക്‌സ് ട്രാന്‍സ്‌ഫോര്‍മേഴ്‌സില്‍ നിന്നും പുറത്തായത്. മേഗന്റെ തടി വളരെ കുറഞ്ഞുവെന്നും തന്റെ സിനിമയില്‍ മേഗന് തുടര്‍ന്നഭിനയിക്കണമെങ്കില്‍ തടി ഇനിയും കൂട്ടണമെന്നും മൈക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ മേഗന്‍ ഫോക്സ് ഇതിന് തയാറായില്ല

സംവിധായകന്റെ ആവശ്യത്തെ ന്യായമെന്നാണ് പ്രേക്ഷകരും കരുതുന്നത്. മേഗന്‍ ഫോക്‌സിന്റെ മാദകശരീരം ആദ്യ രണ്ട് സിനിമകളുടെയും വിജയത്തില്‍ ചില്ലറ പങ്കല്ല വഹിച്ചത്. മെലിഞ്ഞ മേഗന്‍ ഫോക്സിനെ ആര്‍ക്ക് വേണമെന്നും പ്രേക്ഷകര്‍ ചോദിയ്ക്കുന്നു. ട്രാന്‍സ്‌ഫോമേഴ്‌സ്-3 അടുത്ത വര്‍ഷം ജൂലൈയില്‍ തിയറ്ററുകളിലെത്തും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam