twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹാങ്ഓവര്‍ വീണ്ടും; പക്ഷേ കിക്കില്ല

    By Ajith Babu
    |

    Hangover 2
    പൊട്ടിച്ചിരിയുടെ അലമാലകള്‍ തീര്‍ത്ത ഹോളിവുഡ് മൂവി 'ദ ഹാങ്ഓവറി'ന്റെ രണ്ടാംഭാഗത്തിന് മോശം പ്രതികരണം. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് 'ദ ഹാങ്ഓവര്‍ 2' നിരാശപ്പെടുത്തുന്നുവെന്നാണ് നിരൂപകര്‍ പറയുന്നത്.

    സിനിമകളുടെ രണ്ടാംഭാഗങ്ങള്‍ എപ്പോഴും ഒന്നിന്റെ തുടര്‍ച്ചയോ അല്ലെങ്കില്‍ പുതിയൊരു കഥയോ ആവാം. എന്നാല്‍ ഹാങ്ഓവര്‍2 സംവിധായകന്‍ ടോഡ് ഫിലിപ്പ് ആദ്യസിനിമയുടെ കഥയില്‍ പൊടിമാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് രണ്ടാംഭാഗം ഒരുക്കിയിരിക്കുന്നത്.

    ആദ്യസിനിമയുടെ ലൊക്കേഷന്‍ ലാസ് വേഗസായിരുന്നെങ്കില്‍ രണ്ടാമത്തെ ചിത്രം ബാങ്കോക്കിലാണ്. ഇത് മാത്രമാണ് എടുത്തുപറയത്തക്ക വ്യത്യാസം. ബാക്കിയെല്ലാം പഴയകഥ തന്നെ.

    നാല് കൂട്ടുകാര്‍ ഒത്തുകൂടുന്നതും വെള്ളമടിയുടെ ലഹരിയില്‍ അവര്‍ കാട്ടിക്കൂട്ടുന്നതുമായിരുന്നു ഹാങ്ഓവറിന്റെ കഥ. വെള്ളമടിയുടെ ഹാങ്ഓവര്‍ മാറുമ്പോഴും എന്തായാണ് ചെയ്തതെന്ന് അവര്‍ക്ക് ഓര്‍മ വരുന്നില്ല. ഇതായിരുന്നു ആദ്യസിനിമയുടെപ്രമേയം. ഇത് ഏതാണ്ട് അതേപടി പകര്‍ത്തിയിരിക്കുകയാണ് രണ്ടാം ഭാഗത്തിലും. ഇത് ചിരിയ്ക്കാന്‍ ഒട്ടും വക നല്‍കുന്നില്ലെന്നാണ് നിരൂപണങ്ങള്‍.

    മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ചൈനാ ടൗണും ഹാങ്ഓവര്‍ വിദഗ്ധമായി കോപ്പിയടിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം ചൈനാ ടൗണിന്റെ കഥയും ഹാങ്ഓവറില്‍ ട്രാക്കിലൂടെയാണ് മുന്നേറുന്നത്. ഇതുകണ്ട് ചിരിച്ച(?) മലയാളിയ്ക്ക് ഹാങ്ഓവര്‍ 2 തലവേദനയുണ്ടാക്കുമെന്ന് കാര്യത്തില്‍ സംശയമില്ല.

    English summary
    I hate to be the bearer of bad news but there is no way to break this gently. The Hangover 2 is a depressing, largely mirthless and in parts, a frankly ugly movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X